ഹൈദരാബാദിലെ ഇഖ്ബാൽ അക്കാദമിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ്: മലയാള ഭാഷയിൽ കേരള മുസ്ലിംകളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും അതിന് നേതൃത്വം നൽകിയ വീരപുരുഷന്മാരെയും കുറിച്ച് നിരവധി രചനകളുണ്ടെങ്കിലും, മറ്റു ഭാഷാ സമൂഹങ്ങൾ ഈ വിഭാഗത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്ന് എഴുത്തുകാരൻ ജയ്ഹൂൻ അഭിപ്രായപ്പെട്ടു. ഹൈദരാബാദിലെ ഇഖ്ബാൽ അക്കാദമിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പണ്ഡിത സുഹൃത്തിനോട് കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തൂലിക കൊണ്ടും വാൾ കൊണ്ടും ഒരുപോലെ പൊരുതിയ ഉമർഖാസിയെക്കുറിച്ച് പറഞ്ഞപ്പോൾ, ആ ചരിത്രപുരുഷനെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ഒരു കൃതി അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കോഴിക്കോട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും വില്യം ലോഗന്റെ ‘മലബാർ മാനുവൽ’ ഒഴികെ മറ്റൊന്നും ലഭ്യമായില്ലെന്ന് ജയ്ഹൂൻ പറഞ്ഞു.
മുസ്ലിം സാംസ്കാരിക ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ജയ്ഹൂൻ ഹൈദരാബാദിലെത്തിയത്. ഇഖ്ബാൽ അക്കാദമി പ്രസിഡന്റ് മുഹമ്മദ് സഹീറുദ്ദീൻ, സെക്രട്ടറി മുഹമ്മദ് സിയാഉദ്ദീൻ നെയ്യാർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
ചന്ദ്രിക, സെപ്റ്റംബർ 18, 2006