Mujeeb Jaihoon

സ്വയം മറന്നെഴുതിയ കവിതകള്‍

ദൈവത്തോടുള്ള സ്നേഹം അതിരുകളില്ലാത്തതാണെന്നും ദാഹത്തിൽ വെള്ളം പോലെ രുചികരമാണെന്നും | Review of The Alchemy of Affinity.

യുവ ഇന്ത്യൻ കവി ജൈഹൂണിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരം. ദൈവസ്നേഹത്തിന്റെ അപാരതയിൽ സ്വയം മറന്നെഴുതിയ കവിതകൾ. നരകത്തിലെ അഗ്നിയേയും ശിക്ഷകളേയും ഭയന്നിട്ടോ സ്വർഗ്ഗത്തിലെ സുഖലോലുപതയിൽ മോഹിതയായിട്ടോ അല്ല, പകരം സ്വർഗ്ഗത്തിൽ വെച്ച് അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യമുണ്ടാകുമെന്ന ഏക കാരണത്താൽ സ്വർഗ്ഗപ്രവേശനം ആഗ്രഹിച്ച റാബിയ ബസ്രി എന്ന ഇറാഖി പുണ്യവതിക്കാണ് ജൈഹൂൺ തന്റെ കവിതകൾ സമർപ്പിച്ചത്.

നിസ്വാർഥമായ സ്നേഹത്തിനും വാത്സല്യത്തിനും മുമ്പിൽ താൻ മുട്ടുകുത്തുന്നതായി കവി പറയുന്നു. സ്മൃതിപഥത്തിനും മറവിക്കുമിടയിൽ നഷ്ടപ്പെട്ടുപോയ, അന്ധാളിച്ചുനിൽക്കുന്ന ഹൃദയത്തിന്റെ വിചിത്രമായ അവസ്ഥയാണ് സ്നേഹമെന്ന് ‘ദി പൈൻ – പ്രൈസ് ഓഫ് ലവ്’ എന്ന കവിതയിൽ കവി കണ്ടെത്തുന്നു.

ദൈവസാമീപ്യമില്ലാതെ മനുഷ്യഹൃദയം ഏകാന്തതയിൽ വീർപ്പുമുട്ടുകയും സ്വയം നിന്ദിക്കപ്പെടുകയും കണ്ണീരില്ലാതെ ഏങ്ങിക്കരയുന്നതായും കവി അടിവരയിടുന്നു. സ്നേഹിക്കുന്ന ഹൃദയങ്ങൾ പരസ്പരം പോരാടാൻ സമയം കണ്ടെത്തുന്നതിൽ കവി അത്ഭുതപ്പെടുന്നതോടൊപ്പം ദൈവത്തോടുള്ള സ്നേഹം അതിരുകളില്ലാത്തതാണെന്നും ദാഹത്തിൽ വെള്ളം പോലെ രുചികരമാണെന്നും കവി വിശ്വസിക്കുന്നു. മലപ്പുറം എടപ്പാൾ സ്വദേശിയായ മുജീബ് റഹ്‌മാന്റെ തൂലികാനാമമാണ് ജൈഹൂൺ. Egoptics, Henna for the Heart, The Cool Breeze From Hind, Medinized, Mission Nizamuddin എന്നിവയാണ് ജൈഹൂണിന്റെ മറ്റു കൃതികൾ.

Review of The Alchemy of Affinity by Velliyodan, published in Siraj Daily April 10 2011.

Picture of Mujeeb Jaihoon

Mujeeb Jaihoon

Mujeeb Jaihoon explores themes of universal love,
deeply embedded in a disruptive spiritual worldview.

Leave a Reply

Your email address will not be published. Required fields are marked *

Related Posts

കാരുണ്യത്തിന്റെ കടലലകൾ അടയാളപ്പെടുത്തുന്ന പുസ്തകം

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഈ വായനാനുഭവം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും ലോകത്തെ കൂടുതൽ സ്നേഹത്തോടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു