May 02 2019 (ഫുജൈറ, യു.എ.ഇ.): കേരളീയ സമൂഹത്തിന്റെ അത്യുന്നത നേതാവും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരൻ മുജീബ് ജൈഹൂൻ എഴുതിയ “സ്ലോഗൻസ് ഓഫ് ദി സെയ്ജ്” എന്ന ഗ്രന്ഥം മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന് സമ്മാനിച്ചു. ഫുജൈറയിൽ പുതുതായി ആരംഭിച്ച അഡ്രസ്സ് മെൻസ് അപ്പാരൽസിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കേരളത്തിലെ പ്രമുഖ നേതാവിന്റെ വാമൊഴികൾ വായിക്കുമെന്ന് ഗ്രന്ഥം സ്വീകരിച്ചശേഷം ഇർഫാൻ പത്താൻ ഉറപ്പുനൽകി.

ഗുജറാത്തിൽ ജനിച്ച ഇർഫാൻ പത്താൻ കപിൽദേവിന് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ്.അഡ്രസ് മെൻസ് അപ്പാരൽസിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായതിന് ശേഷം മലയാളി സമൂഹത്തോട് തികഞ്ഞ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഇർഫാൻ പത്താൻ. 2008 -ൽ ആരംഭിച്ച അഡ്രസ് മെൻസ് അപ്പാരൽസിന്റെ വസ്ത്രങ്ങൾ ഇപ്പോൾ 20 -ഓളം രാജ്യങ്ങളിലെ വസ്ത്ര വിപണിയിൽ ഒരു ബ്രാൻഡ് എന്ന രീതിയിൽ ലഭ്യമാണ്.




Order SLOGANS OF THE SAGE

Hardcover Edition – Olive Publications

Contact +919895102962 / +914954099864

Kindle Edition- Amazon.com