ഒരു മലയാളിയുടെ എഴുത്തുജീവിതം

Watch Video

“In an age consumed more by the flame of the material candle, the writings of Jaihoon are a refreshing reminder and pull back to the interior mansion of the soul… The voice of Jaihoon rings true and is a reminder that by far the greater Jihad is the one that lies within.”
Katherine Schimmel Baki, Director of Global Partnerships, Wild River Review, NJ, USA

ദേശാന്തരങ്ങൾ കീഴടക്കിയ ഒരു മലയാളിയുടെ എഴുത്തുജീവിതം
ക്ലിക്കിൽ തുടിക്കുന്ന സ്നേഹ ക്ലിക്കുകൾ….

മനസ്സിനെ ജാഗ്രവത്താക്കുന്ന പുസ്തകങ്ങൾ

കണ്ണിയറ്റ കാലത്തിലേയ്ക്ക്‌ ജൈഹൂൻ തുറക്കുന്ന വാതിലുകൾ ദൈവസ്നേഹത്തിന്റെ
അകംപൊരുളുകളിൽ ലാവണ്യമായൊഴുകുന്ന ജൈഹൂൻ കാഴ്ച്ച തടയപ്പെടുന്നവന്റെ കണ്ണുകളായി ജൈഹൂൻസ്പർശം

ഇന്റർനെറ്റ്‌ അറിവിന്റെ ജനാധിപത്യവൽക്കരണം

ജൈഹൂൻ നദി ഒഴുകിക്കൊണ്ടേയിരിക്കുകയാണ്‌.അങ്ങ്‌ തുർക്ക്മെനിസ്താനിൽ
വെറും ഒരു നദി മാത്രമല്ല ..അക്ഷരങ്ങളുടെ അഗ്നിനാവുകൊണ്ട്‌ ജൈഹൂൻ എന്ന
തൂലികാനാമം സ്വീകരിച്ച്‌ ഇംഗ്ലീഷിൽ രചന നടത്തി ദേശാന്തരങ്ങൾ കീഴടക്കിയ
മുജീബുറഹ്മാൻ എന്ന മലയാളിയിലൂടെ ജൈഹൂൻ ഒരിക്കൽ കൂടി ഒഴുകിയോഴുകിപ്പടരുകയാണ്‌. മൗസിൽ നിന്ന്‌ മൗസുകളിലേയ്ക്കും അവിടെ നിന്ന്‌ മനസ്സുകളിലേയ്ക്കും ക്ലിക്കുകളായും നറും നിലാവായും കയറിപ്പോകുന്ന അമ്പരപ്പിക്കുന്ന

കിഴക്കിന്റെ ആശയങ്ങളെ പടിഞ്ഞാറിന്റെ ഭാഷകൊണ്ട്‌ മിസ്റ്റിക്ക്‌ കവിതകളാക്കിയ ജൈഹൂൻ ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ എഴുത്തിന്റെ ക്യാൻവാസാക്കി മാറ്റുകയായിരുന്നു.ഡയറിത്താളുകളിൽ നിന്ന്‌ കമ്പ്യൂട്ടർസ്ക്രീനിലേക്കുള്ള പ്രയാണം ഈ എഴുത്തുകാരനെ ലോകരാജ്യങ്ങളുമായുള്ള അകലം കുറപ്പിക്കുകയായിരുന്നു.

സ്നേഹത്തിന്റെ ഓളപ്പറപ്പുകളായി ഒഴുകുന്ന ജൈഹൂൻ ഇന്ന്‌ കേരളത്തിൽ ജനിച്ച്‌ അറേബ്യൻ ഗൾഫിൽ വസിച്ച്‌ മലയാളത്തിൽ ചിന്തിച്ച്‌ ഇംഗ്ലീഷിൽ രചന നടത്തുവാൻ ജൈഹൂന്‌ പ്രേരണയായത്‌ വായനയും പഠനവും ഇംഗ്ലീഷിലായതു തന്നെയാണ്‌……

നിറവും നിലാവും പ്രണയവും ചിന്തയും പെയ്തിറങ്ങുന്ന രചനയുടെ ആത്മാവ്‌ തേടിയിറങ്ങിയ ജൈഹൂൻ നമ്മെ പുതിയ വെളിപാടുകളിലേയ്ക്ക്‌ ആനയിക്കുകയാണ്‌. ആർദ്രമായ വരികളിലൂടെ……. ദയാവായ്പ നിറഞ്ഞ കണ്ണൂകളിലൂടെ…………രോഷാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ചിന്താശകലങ്ങളിലൂടെ………

വിദ്ധ്യാർഥിയായിരിക്കുമ്പോൾ അല്ലാമാ ഇഖ്ബാലും യുവാവായപ്പോൾ ജലാലുദ്ധീൻ ർറൂമിയും വികാരതരളിതമാക്കിയപ്പോൾ​‍്‌ പുതിയ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും അതിലേക്കുള്ള ലക്ഷ്യപ്രാപ്തിയും അകലെയല്ലെന്ന്‌ ജൈഹൂൻ മനസ്സിലാക്കുകയായിരുന്നു അനേകം പുസ്തകങ്ങളുടെ ഉടമയായ ജൈഹൂൻ സ്വപ്നം കാണുന്നത്‌ സ്നേഹം കൊണ്ട്‌ തുടിക്കുന്ന ഒരു ശാന്തമായലോകം തന്നെയാണ്‌……………

മലയാളികളുടെ ഉൾതുടിപ്പുകളിലെവിടെയൊക്കെയോ മഴവില്ലുപോലെ നിറഞ്ഞു നിന്ന്‌ ജൈഹൂൻ ജൈത്രയാത്ര തുടരുമ്പോൾ അങ്ങകലെ ജൈഹൂൻനദി തീരത്ത്‌ നിന്നൊഴുകിവരുന്ന കാറ്റും പതുക്കെ ഒരു കവിത പാടിത്തരുന്നു ഉദ്യാനം മറന്ന വാനമ്പാടികളേ….നിങ്ങൾക്കിനിയൊരു ഹൃദയസങ്കീർത്തനങ്ങളേ പ്രണയിക്കാം………

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top