ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു

Malayalee Author gains recognition
Siraj Daily April 25 2008

ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു
സിറാജ്‌, ഏപ്രിൽ 25 2008

ദാർശനിക സ്വഭാവമുള്ള ഗ്രന്ഥ രജനകളിലൂടെ ആംഗലേയ സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുകയാണ്‌ മലയാളിയായ ജയ്ഹൂൻ മുജീബ്‌. ഒലിവ്‌ പബ്ലീക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ഈഗോപ്റ്റിക്സ്‌ (കവിത-ലേഖനസമാഹാരം) അമേരിക്കയിലെ “ഐ യൂനിവേഴ്സ്‌” പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ‘ ഹെന്ന ഫോർ ദി ഹാർട്ട്‌’് എന്നിവ ഇതിനകം ശ്രദ്ധ നേടി. ദൽഹിയിലെ ആദം പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ‘ദി കൂൾ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ എന്ന ആധ്യാത്മിക യാത്രാ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നാളെ വൈകിട്ട്‌ ഏഴിന്‌ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഹൈദരാബാദ്‌ ഇഖ്ബാൽ അക്കാദമി ചെയർമാൻ മൂഹമ്മദ്‌ സഹീറുദ്ധീൻ ഖാൻ നിർവഹിക്കും. ഗ്രന്ഥകാരന്റെ പ്രൈമറി സ്കൂൾ അധ്യാപിക ഫാത്വിമ റഊഫ്‌ ആദ്യപ്രദി ഏറ്റുവാങ്ങും. പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്‌ ചെയർമാൻ കെ വി ശംസുദ്ദീൻ അധ്യക്ഷത വഹിക്കും. അമേരിക്കയിലെ പ്രിസ്റ്റൻ യൂനിവേഴ്സിറ്റി ഇസ്ലാമിക പഠന വിഭാഗം തലവൻ ഡോ.വസീം അഹ്മദ്‌ മുഖ്യാതിഥിയായിരിക്കും. എയിറോവിസ്റ്റ ഗ്രൂപ്പ്‌ മാർകറ്റിംഗ്‌ ഡയറക്‌ടർ അൻസാർ ബാബു, അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ്‌ സംസാരിക്കും.

ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഇസ്ലാമിക സംസ്കാരത്തിന്റെ മൗലിക ഭാവങ്ങളിലേക്ക്‌ നടത്തുന്ന തീർഥയാത്രയാണ്‌ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.കേരള മുസ്ലിംകളുടെ സാമൂഹിക ജീവിതം, പോരാട്ട ചരിത്രങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, മധ്യകാല സൂഫി പണ്ഡിതരുടെ സംഭാവനകൾ എന്നിവ ഹൃദ്യവും കാവ്യാത്മകവും ദാർശനികവുമായ ഭാഷയിൽ അടയാളപ്പെടുത്തുകയാണ്‌ ‘ദി കൂൾ ബ്രീസ്‌ ഫ്രം ഹിന്ദ്‌’

ഇസ്ലാമിക തത്വചിന്തയുടെ കൈവഴികൾ അനുവാചകർക്കു പകർന്നൂ നൽകുന്ന ജയ്ഹൂൺ ഡോട്ട്‌ കോം എന്ന വെബ്സൈറ്റും മുജീബ്‌ നടത്തുന്നു. പുതുതായി ആരംഭിച്ച ജയ്ഹൂൺ ഓൺലൈൻ ട്‌ വി യുടെ ഡയറക്‌ടർ കൂടിയാണദ്ദേഹം.

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ മുജീബ്‌ ജയ്ഹൂൺ വളർന്നതും വിദ്യാഭ്യാസം നേടിയതും ഊ എ ഇയിലാണ്‌. ഷാർജ്ജ ഫ്രീസോണിൽ ഒരു ഗവൺമന്റ്‌ ഉദ്യോഗസ്ഥനാണ്‌.

2 thoughts on “ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു”

  1. ബഷീര്‍ വെള്ളറക്കാട്‌

    അസ്സലാമു അലൈക്കും

    സിറാജില്‍ റിപ്പോര്‍ട്ട്‌ വായിച്ചിരുന്നു. എല്ലാ അനുഗ്രഹങ്ങളും അല്ലാഹു ചൊരിയട്ടെ. സമൂഹത്തിനും സമുദായത്തിനും ഉപകരിക്കുന്ന വിധത്തില്‍ തൂലിക ചലിപ്പിക്കാന്‍ എല്ലാ ആശംസകളും നേരുന്നു.

    സസ്നേഹം

    ബഷീര്‍ വെള്ളറക്കാട്‌

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top