ശിഹാബ് തങ്ങളെ കുറിച്ച് മുജീബ് ജൈഹൂൻ രചിച്ച SLOGANS OF THE SAGEന്റെ ഇറ്റാലിയൻ പരിഭാഷയുടെ പുസ്തക പ്രകാശനത്തെക്കുറിച്ച് മലയാള വാർത്താ പ്രവാഹം
MALAYALA MANORAMA
ശിഹാബ് തങ്ങൾ ദർശന ഗ്രന്ഥത്തിൻെറ ഇറ്റാലിയൻ പതിപ്പ് പുറത്തിറങ്ങി
https://www.manoramaonline.com/global-malayali/gulf/2020/02/10/italian-book-about-muhammed-ali-shihab-thangal.html
ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അന്താരാഷ്ട്ര അക്കാദമിക സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ ഗ്രന്ഥവും അബ്ദുല്ല യൂസുഫ് അലിയുടെ ഹോളി ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയുടെ ഇറ്റാലിയന്‍ വിവർത്തനഗ്രന്ഥവും ദുബൈയിൽ പ്രകാശനം ചെയ്തു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സയ്യിദ് ശിഹാബ് അന്താരാഷ്ട്ര ഉച്ചകോടിയിൽ കേരള സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. ഇറ്റാലിയന്‍ എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. സബ്രീറീന ലീ വിവർത്തനം നിർവഹിച്ച ഗ്രന്ഥത്തിെൻറ ആദ്യകോപ്പി റീജന്‍സി ഗ്രൂപ് മേധാവി എ.പി. ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂര്‍ റഹ്മാന് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ പി.കെ. അന്‍വര്‍ നഹ ആമുഖ പ്രഭാഷണവും ഇറ്റലിയിലെ യൂനിവേഴ്സിറ്റികളിലൂടെയും പൊതു ലൈബ്രറികളിലൂടെയും ഈ ഗ്രന്ഥങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്ന ‘അല്‍ നൂര്‍’ പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാനെ സയ്യിദ് ശിഹാബ് പേഴ്സനാലിറ്റി അവാര്‍ഡ് നല്കി ചടങ്ങില്‍ ആദരിച്ചു. പാണക്കാട് സയ്യിദ് സിദ്ദീഖ് അലി ശിഹാബ്, സയ്യിദ് തന്‍വീര്‍, മുസവ്വിര്‍ ജയ്ഹൂന്, ഹംദാന്‍ സുല്‍ത്താന്‍ എന്നിവർ അനുസ്മരണ ഗാനങ്ങൾ അവതരിപ്പിച്ചു. ‘പൗരത്വ ഭേദഗതി നിയമവും ഭരണഘടനയും’ വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാന് പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, റീജന്‍സി ഗ്രൂപ് എം.ഡി ഡോ. അന്‍വര്‍ അമീന്, മലപ്പുറം ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ അഷ്റഫ് കോക്കൂര്‍, & ;സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, നിസാര്‍ തളങ്കര, സുബ്ഹാൻ ബിൻ ഷംസുദ്ദീൻ, മുജീബ് ജയ്ഹൂന് തുടങ്ങിയവർ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.വി. നാസര്‍ സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.
* * *
DESHABHIMANI
ശിഹാബ് തങ്ങളുടെ ജീവചരിത്രം ഇറ്റാലിയന്‍ ഭാഷയിലും
https://www.deshabhimani.com/books/panakkad-shihab-thangal-biography/852740
മലപ്പുറം> ദീര്‍ഘകാലം മുസ്ലിംലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിച്ചറിയാം. മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദ സേജ്’ ഇംഗ്ലീഷ് കൃതി പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് മൊഴിമാറ്റിയത്.
ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തെ അടുത്തറിയാന്‍ ഇറ്റാലിയന്‍ ജനതക്ക് ഇത് അവസരം ഒരുക്കുമെന്ന് ‘തവാസുല്‍ യൂറോപ്പ്’ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകയായ സബ്രീന പറഞ്ഞു. വെള്ളിയാഴ്ച ദുബായില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പാണക്കാട് മുനവര്‍ അലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനംചെയ്തു.
അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയും സബ്രീന ലീ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനംചെയ്തിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനംചെയ്ത ‘സ്ലോഗന്‍സ് ഓഫ് ദ സേജിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മലപ്പുറം ജില്ലാ കെഎംസിസിയുടെ മേല്‍നോട്ടത്തിലാണ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്.
* * *
Madhyamam
ശിഹാബ് തങ്ങൾ ദർശന ഗ്രന്ഥത്തിൻെറ ഇറ്റാലിയൻ പതിപ്പ് പുറത്തിറങ്ങി
https://www.madhyamam.com/gulf-news/uae/uae-uae-news-gulf-news/664189
ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അന്താരാഷ്ട്ര അക്കാദമിക സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ ഗ്രന്ഥവും അബ്ദുല്ല യൂസുഫ് അലിയുടെ ഹോളി ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയുടെ ഇറ്റാലിയന്‍ വിവർത്തനഗ്രന്ഥവും ദുബൈയിൽ പ്രകാശനം ചെയ്തു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സയ്യിദ് ശിഹാബ് അന്താരാഷ്ട്ര ഉച്ചകോടിയിൽ കേരള സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. ഇറ്റാലിയന്‍ എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. സബ്രീറീന ലീ വിവർത്തനം നിർവഹിച്ച ഗ്രന്ഥത്തിെൻറ ആദ്യകോപ്പി റീജന്‍സി ഗ്രൂപ് മേധാവി എ.പി. ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂര്‍ റഹ്മാന് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ പി.കെ. അന്‍വര്‍ നഹ ആമുഖ പ്രഭാഷണവും ഇറ്റലിയിലെ യൂനിവേഴ്സിറ്റികളിലൂടെയും പൊതു ലൈബ്രറികളിലൂടെയും ഈ ഗ്രന്ഥങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്ന ‘അല്‍ നൂര്‍’ പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാനെ സയ്യിദ് ശിഹാബ് പേഴ്സനാലിറ്റി അവാര്‍ഡ് നല്കി ചടങ്ങില്‍ ആദരിച്ചു. പാണക്കാട് സയ്യിദ് സിദ്ദീഖ് അലി ശിഹാബ്, സയ്യിദ് തന്‍വീര്‍, മുസവ്വിര്‍ ജയ്ഹൂന്, ഹംദാന്‍ സുല്‍ത്താന്‍ എന്നിവർ അനുസ്മരണ ഗാനങ്ങൾ അവതരിപ്പിച്ചു. ‘പൗരത്വ ഭേദഗതി നിയമവും ഭരണഘടനയും’ വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാന് പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, റീജന്‍സി ഗ്രൂപ് എം.ഡി ഡോ. അന്‍വര്‍ അമീന്, മലപ്പുറം ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ അഷ്റഫ് കോക്കൂര്‍, & സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, നിസാര്‍ തളങ്കര, സുബ്ഹാൻ ബിൻ ഷംസുദ്ദീൻ, മുജീബ് ജയ്ഹൂന് തുടങ്ങിയവർ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.വി. നാസര്‍ സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.
* * *
Mathrubhumi
സയ്യിദ് ശിഹാബ് ഇൻറർനാഷണൽ ഉച്ചകോടി നാളെ ദുബായിൽ
https://www.mathrubhumi.com/gulf/uae/article-1.4504969
ദുബായ് : സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദർശനങ്ങളും, വീക്ഷണങ്ങളും അന്താരാഷ്ട്ര സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി. തുടക്കം കുറിച്ച സയ്യിദ് ശിഹാബ് ഇൻറർനാഷണൽ ഉച്ചകോടിയുടെ നാലാമത് എഡിഷൻ ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച നടക്കും. വൈകീട്ട് 6.30- ന് മംസാർ കൾച്ചറൽ ആൻഡ് സയൻറിഫിക് അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഇറ്റലിയിൽ നിന്നുള്ള എഴുത്തുകാരി ഡോ. സബ്‌റീന ലെ, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്ത മുജീബ് ജൈഹൂന്റെ ശിഹാബ് തങ്ങളെക്കുറിച്ചുള്ള ‘സ്ലോഗൻ ഓഫ് ദ സേജ്’ എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് ഇറ്റാലിയൻ ഭാഷയിൽ ചടങ്ങിൽ പ്രകാശിതമാകും. ഡോ. സബ്രീന ലെയാണ് വിവർത്തക. അബ്ദുള്ള യൂസഫലി തയ്യാറാക്കിയ പരിശുദ്ധ ഖുർആൻ ഇംഗ്ലീഷ് ഭാഷാപതിപ്പ്, ഡോ. സബ്രീന ലീ രണ്ട് ഭാഗങ്ങളായി ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത പതിപ്പിന്റെ സമർപ്പണം എന്നിവയും ഇതോടൊപ്പം നടക്കും. അൽ നൂർ പദ്ധതിയിലൂടെ ഇറ്റാലിയൻ ഭാഷയിലെ 500 ഖുർആൻ പരിഭാഷ റോമിലെ തവസ്സുൽ ഇൻറർനാഷണൽ സെൻറർ ഫോർ പബ്ലിഷിങ് മുഖേന ഇറ്റലിയിലെ വായനാസമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഭരണഘടനാ സംരക്ഷണ യത്നത്തിനായി നിയമ പോരാട്ടം നടത്തുന്ന അഡ്വ. ഹാരിസ് ബീരാനാണ് ഇത്തവണ സയ്യിദ് ശിഹാബ് പേഴ്‌സണാലിറ്റി പുരസ്കാരം സമ്മാനിക്കുന്നത്. സിദ്ധീഖ് അലി ശിഹാബ്, സയ്യിദ് തൻവീർ, മുസവ്വിർ ജൈഹൂൻ, ഹംദാൻ സുൽത്താൻ എന്നിവർ അനുസ്മരണ ഗാനങ്ങളുടെ ഇശലുകളുമായി വേദിയിൽ എത്തും.
* * *
Chandrika Daily
ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം
chandrikadaily.com/italian-translation-on-shihab-thangals-book-by-sabrina-lee.html
ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഇറ്റാലിയന്‍ ഭാഷയിലേക്ക്. പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്. വെള്ളിയാഴ്ച ദുബൈയില്‍ നടന്ന ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും സമഗ്രമായി വരച്ചിടുന്ന മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദ സേജ്’ എന്ന ഇംഗ്ലീഷ് കൃതിയാണ് ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ശിഹാബ് തങ്ങളെ പോലുള്ള വലിയൊരു വ്യക്തിത്വത്തെ അടുത്തറിയാന്‍ ഇറ്റാലിയന്‍ ജനതക്ക് ഇത് അവസരം ഒരുക്കുമെന്ന് ‘തവാസുല്‍ യൂറോപ്പ്’ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തക കൂടിയായ സബ്രീന ലീ പറഞ്ഞു.
ശിഹാബ് തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ലോകത്തിനു മുമ്പാകെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ സമ്മിറ്റിന്റെ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ സ്വപ്നം കണ്ട സമാധാനവും സൗഹാര്‍ദവും നിറഞ്ഞ ഒരു ലോകസാഹചര്യം രൂപപ്പെടുത്താന്‍ പുസ്തകം പാതയൊരുക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് മുജീബ് ജൈഹൂന്‍ ചൂണ്ടിക്കാട്ടി.
അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയും സബ്രീന ലീ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
* * *