Edit : Safvan VT
ന്യൂ ഡല്‍ഹി (Feb 05 2018): ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് മുജീബ് ജൈഹൂന്‍ രചിച്ച, ‘സ്‌ളോഗന്‍സ് ഓഫ് ദി സേജ്’ എന്ന ഗ്രന്ഥം ഉപഹാരമായി സമര്‍പ്പിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റൂഷന്‍ ക്ലബ്ബിൽ നടന്ന ഇ അഹമ്മദ് അനുസ്മരണ ചടങ്ങിലായിരുന്നു സമര്‍പ്പണം. തികഞ്ഞ നീതിമാനും മനുഷ്യസ്‌നേഹിയുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിന്തകളും സ്മരണീയ ചിത്രങ്ങളും ഉള്‍കൊള്ളുന്ന വിപുല രചനയാണ് ‘സ്‌ളോഗന്‍സ് ഓഫ് ദി സേജ്’ എന്ന ഗ്രന്ഥം. ‘ഡിഫന്‍ഡിംഗ് ഡെമോക്രസി റിമംബറിംഗ് ഇ അഹമ്മദ്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങ് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഡി രാജ എം പി (സിപിഐ), മുഹമ്മദ് സാലിം എം പി (സിപിഎം), കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഡോ ഫാറൂഖ് അബ്ദുല്ല, മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി, ശശി തരൂര്‍ എം പി,ഇന്ത്യയുടെ മുന്‍ വിദേശ കാര്യ സെക്രട്ട്രറി ശ്യാം സരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ല പ്രഭാഷകരും രാജ്യത്തിന് നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ പ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായ ഇ. അഹടുമദിനോടു കൂടെയുള്ള അനുഭവങ്ങള്‍ സദസ്യരുമായി പങ്കുവെച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി സംഘടിപ്പിച്ച പ്രസ്തുത ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പ്രഫസര്‍ ഖാദര്‍ മൊയ്തീന്‍ തുടങ്ങിയവരും സംബന്ധിച്ചിരുന്നു.