എടപ്പാൾ ദാറുൽ ഹിദായ ദഅവാ കോളേജിൽ മുജീബ് ജൈഹൂൻ നയിച്ച ക്ലാസ്സിനെ കുറിച് വിദ്യാർത്ഥി സൽമാൻ കൂടല്ലൂരിന്റെ കുറിപ്പ്


തീർത്തും മനോഹരം.

വിദ്യാർത്ഥി സംഘടന സ്വലാഹിൻറെ കീഴിൽ ഇന്നലെ (16_1_2020) സംഘടിപ്പിച്ച motivational talk ൽ പങ്കെടുക്കാൻ സാധിച്ചു. പ്രമുഖ സാഹിത്യകാരനും UAE base indian story teller and traveller മായ മുജീബ് ജയ്ഹൂൻ സാറായിരുന്നു session നയിച്ചിരുന്നത്. സ്വന്തം അനുഭവങ്ങളിലൂടെയുള്ള ഒരു ടോക്കായിരുന്നു അവിടെ വിരിഞ്ഞത്.

കൈരളിയിലെ പ്രമുഖ വ്യക്തിത്വങ്ങളെ കോട്ട് ചെയ്തും ക്രയാത്മകതയുടെ വിത്തുകൾക്ക് എന്ത് വളം നൽകുമെന്നതിനെ കുറിച്ചും സർഗാത്മകത എവിടം ജനിക്കുമെന്നതിനെ ചൊല്ലിയും അദ്ദേഹം മനോഹരമായി സംസാരിക്കുകയുണ്ടായി.

Session ൽ പ്രധാനമായും അദ്ദേഹം എടുത്തുദ്ധരിച്ച വ്യക്തിയായിരുന്നു 1936 ൽ കൈരളിയിൽ ജന്മമെടുത്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. തങ്ങളുടെ ചുണ്ടുകളിൽ നിന്ന് അടർന്ന് വീണ മൊഴിമുത്തുകൾ കോർത്തിണക്കിയ തൻറെ slogans of the sage, sayyid muhammedali shihab എന്ന ഗ്രന്ഥത്തെയും അദ്ദേഹമവിടെ പരിചയപ്പെടുത്തി.

Cambridge ലെ professor ഉം തൻറെ ഗുരുവുമായ ഹകീം മുറാദിനെ കാണാനുള്ള ലണ്ടനിലൂടെയുള്ള തൻറെ പര്യടനത്തെ കുറിച്ചും പങ്കുവെച്ചു .

ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നായ നാഷണൽ ലൈബ്രറി ഓഫ് റഷ്യയിൽ തൻറെ slogans of the sage donate ചെയ്തെന്നും കൂടാതെ അതിൻറെ ഇറ്റാലിയൻ ഭാഷയിലേക്കുള്ള വിവർത്തനം അടുത്ത് publish ആകുമെന്നും അദ്ദേഹം സസന്തോഷം പങ്കു വെച്ചു.

അതുപോലെ തൻറെ പര്യടനങ്ങൾക്കിടയിൽ താനനുഭവിച്ച സംഭവങ്ങളും അനുഭൂതികളും അദ്ദേഹം ഞങ്ങൾക്ക് പകർന്നു തന്നു. ഇന്തോനേഷ്യയിൽ താൻ കണ്ട ചരിത്ര സൃമിതികളും (ബാങ്കിൻറെ സമയമറിക്കാൻ വേണ്ടിയുള്ള നഗാരമുട്ട്, വസ്ത്ര വിധാനങ്ങൾ), ചൈനയിലെ കാശ്ഖറിലേക്ക് മകനോടൊത്തുള്ള യാത്രയിൽ അദ്ദേഹമനുഭവിച്ച നിർവികാര കാഴ്ചകളും ഏറെ ആസ്വാദകരമായിരുന്നു.

ഇത്തരം വിദേശ യാത്രകളിൽ തനിക്കെന്തങ്കിലും identity crisis നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇന്ത്യയിലാണ് തനിക്ക് ഇത്തരം പ്രതിസന്ധികൾ നേരിട്ടത് എന്നാണ്. എന്തൊരു paradoxical ആണെന്ന് നോക്കൂ.

Talk ൻറെ മറ്റൊരു വശം സർഗാത്മകതയെ കുറിച്ചായിരുന്നു. ഒരാളുടെ ക്രിയാത്മകത ജനിക്കുന്നത് നിരന്തരമായ പരിശ്രമങ്ങമങ്ങളിലൂടെയാണ്. മറ്റു സമയങ്ങളിൽ ഒപ്പമുണ്ടായിരുന്നവർ ഒരുപക്ഷെ നമുക്കൊപ്പമുണ്ടാകണമെന്നില്ല. അതുകൊണ്ട് ക്രിയാത്മകതയിലേക്കും സർഗാത്മകതയിലേക്കുമെല്ലാമുള്ള വഴികളിൽ നാമെന്നും തനിച്ചായിരിക്കും. ആ ഒരു അന്തരീക്ഷത്തിൽ നാം ഏകാകിയായിത്തീരും. അതിനാൽ creativity യെന്നും minority യാണ്.

ഇതിനിടയിൽ അദ്ദേഹം പല സാഹിത്യകാരനെയും പരിചയപ്പെടുത്തി. അവരിലൊരാളായിരുന്നു എഴുത്തനുഭവം സൃഷ്ടിക്കാൻ വേണ്ടി ഹൈദരാബാദിലേക്കു നാടുവിട്ട, വാടകയ്ക്ക് വകയില്ലാതെ കൊടിയ തണുപ്പിൽ വസ്ത്രത്തിനുള്ളിൽ പേപ്പർ തിരുകി വിശ്രമ സൗകര്യം കണ്ടെത്തിയ സലീം അനീസ്.

ലക്ഷ്യം ഒരിക്കലും നമ്മെ തേടിവരില്ല. അതിനെ നാം അന്വേഷിക്കണം, യാഥാർഥ്യമാക്കണം. അതിനു വേണ്ടിയുള്ള സമയം നാം കണ്ടെത്തണം. ദൈവമൊരിക്കലും നമുക്ക് വേണ്ടി വേറൊരു സമയം മാറ്റിവെച്ചിട്ടില്ല. അതുണ്ടാകുകയുമില്ല. അതിനാൽ ലക്ഷ്യങ്ങൾ നമ്മെ ഉറങ്ങാനനുവദിക്കാത്തതാണ്.

പിന്നീട് അദ്ദേഹം സൂചിപ്പിച്ചത് സർഗാത്മകതയിലെ imitation നെ കുറിച്ചായിരുന്നു. Imitation is sin in creativity ( അനുകരണം സർഗാത്മകതയിൽ കുറ്റകരമാണ്) എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്വന്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും നാമവിടെ രൂപപ്പെടുത്തണം. വ്യക്തമായ ഇടപെടലുകൾ നടത്തണം.

ശേഷം ചോദ്യോത്തര സമയം അദ്ദേഹത്തിൻറെ സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള വീക്ഷണവും സ്വാഗതാർഹമാണ്. കൂടെ സ്ത്രീയുടെ ഇസ്ലാമിക ലോകത്തെ കുറിച്ചും പരിപാടിയിൽ ചർച്ചചെയ്തു. അവിടെ സ്ത്രീ തീർത്തും സ്വതന്ത്രയാണെന്നും അതിന് ഇസ്ലാമിൽ തന്നെ തെളിവുകളുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തീർത്തും വിത്യസ്തമായ ഒരു പരിപാടിയായിരുന്നു ഇന്നലെ ഞങ്ങൾ അഭിമുഖീകരിച്ചത്. ഒപ്പം തൻറെ രണ്ട് പുസ്തകങ്ങൾ (The cool breeze from hind, slogans of the sage) അദ്ദേഹം aljawahir library യിലേക്ക് സമർപ്പിക്കുകയും ചെയ്തു.

വളരെ ഉപകാരപ്പെട്ടു. മുജീബ് സാറിന്ന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

– സൽമാൻ കൂടല്ലൂർ