സ്വയം മറന്നെഴുതിയ കവിതകള്‍

ദൈവോത്തോടുള്ള സ്നേഹം അതിരുകളില്ലാത്തതാണെന്നും ദാഹത്തിൽ വെള്ളം പോലെ രുചികരമാണെന്നും | Review of The Alchemy of Affinity.

യുവ ഇന്ത്യൻ കവി ജൈഹൂണിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരം. ദൈവ സ്നേഹത്തിന്റെ അപാരതയിൽ സ്വയം മറന്നെഴുതിയ കവിതകള്‍. നരകത്തിലെ അഗ്നിയേയും ശിക്ഷകളേയും ഭയന്നിട്ടോ സ്വർഗ്ഗത്തിലേ സുഖലോലുപതയിൽ മോഹിതയായിട്ടോ അല്ല, പകരം സ്വർഗ്ഗത്തിൽ വെച്ച് അള്ളാഹുവിനെ കാണാനുള്ള സൗഭാഗ്യമുണ്ടാകുമെന്ന ഏക കാരണത്താൽ സ്വർഗ്ഗ പ്രവേശനം ആഗ്രഹിച്ച റാബിയ ബസ്റി എന്ന ഇറാഖി പുണ്യവതിക്കാണ് ജൈഹൂൺ തന്റെ കവിതകൾ സമർപ്പിച്ചത്.

നിസ്വാർഥമായ സ്‌നേഹത്തിനും വാത്സല്യത്തിനും മുമ്പിൽ തന്റെ മുട്ടുകുത്തുന്നതായി കവി പറയുന്നു. സ്മൃതിപഥത്തിനും മറവിക്കുമിടയിൽ നഷ്ടപ്പെട്ടുപോയ, അന്ധാളിച്ചുനിൽക്കുന്ന ഹൃദയത്തിന്റെ വിചിത്രമായ അവസ്ഥയാണ് സ്നേഹമെന്ന് ‘ദി പൈൻ – പ്രൈസ് ഓഫ് ലവ്’ എന്ന കവിതയിൽ കവി കണ്ടെത്തുന്നു.

ദൈവസാമീപ്യമില്ലാതെ മനുഷ്യഹൃദയം ഏകാന്തതയിൽ വീർപ്പുമുട്ടുകയും സ്വയം നിന്ദിക്കപ്പെടുകയും കണ്ണീരില്ലാതെ ഏങ്ങികരയുന്നതായും കവി അടിവരയിടുന്നു. സ്നേഹിക്കുന്ന ഹൃദയങ്ങൾ പരസ്പരം പോരാടാൻ സമയം കണ്ടെത്തുന്നതിൽ കവി അത്ഭുതപ്പെടുന്നതോടൊപ്പം ദൈവോത്തോടുള്ള സ്നേഹം അതിരുകളില്ലാത്തതാണെന്നും ദാഹത്തിൽ വെള്ളം പോലെ രുചികരമാണെന്നും കവി വിശ്വസിക്കുന്നു. മലപ്പുറം എടപ്പാൾ സ്വദേശിയായ മുജീബ് റഹ്‌മാന്റെ തൂലികാനാമമാണ് ജയ്ഹൂൺ. Egoptics, Henna for the Heart, The Cool Breeze From Hind, Medinized, Mission Nizamuddin എന്നിവയാണ് ജയഹൂന്റ്റെ മറ്റു കൃതികൾ.

Review of The Alchemy of Affinity by Velliyodan, published in Siraj Daily April 10 2011

Alchemy of Affinity Review (Siraj daily)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top