ആത്മീയം എന്നാല്‍ ശരീരവുമായി ബന്ധപ്പെടാതെ ആത്മാവുമായി ബന്ധപ്പെടുന്നതെന്നു സാരം. ‘ഹൃദയത്തിന് ബാധിക്കുന്ന അള്ളാഹുവിന്റെ ജ്വലിപ്പിക്കപ്പെടുന്ന അഗ്നി’എന്ന് അള്ളാഹു പറഞ്ഞിരിക്കുന്നത് ഇതിനെ സംബന്ധിച്ചാണ്.ഈ അഗ്നി ഹൃദയത്തെ ബാധിക്കുന്നു. ശരീരത്തെ ബാധിക്കുന്ന മറ്റേ അഗ്നിക്ക് ശാരീരികം എന്നു പറയപ്പെടുന്നു. ആത്മീയമായ നരകത്തില്‍ മൂന്നു വിധത്തിലുള്ള അഗ്നിയാണുള്ളത്.
1. ഇഹലോകത്തില്‍ സ്നേഹിച്ചിരുന്ന വസ്തുക്കളെ വിട്ടു പിരിയുന്നതില്‍ നിന്നുത്ഭവിക്കുന്ന തീ.
2. പശ്ചാപത്താലും ലജ്ജയാലും ഉണ്ടാകുന്ന അഗ്നി.
3. അള്ളാഹുവിന്റെ തേജകിരണദര്‍ശനത്തില്‍ നിന്ന് തടയപ്പെടുന്നത് കൊണ്ടും നൈരാശ്യം ഹേതുവായും ഉണ്ടാകുന്ന തീ.
പ്രസ്തുത മൂന്ന് തരം അഗ്നികളും ആത്മാവിനെ ബാധിക്കുന്നവയാണ്. ശരീരത്തെ ബാധിക്കുന്നവയല്ല.
കീമിയാ സആദ, പേജ്:97