ഓ തസ്ബീഹ്! വിഷുദ്ധിയുടെ പുണ്യ റംസാനിതാ തുടങ്ങികഴിഞ്ഞു
നന്മകളുടെ നിറ വസന്തം പിറന്നിട്ടിതൊരു വാരമായ്
വിശ്വാസികള്‍ പ്രാര്‍ത്ഥനാര്‍ത്ഥകളില്‍ സര്‍വത്ര വ്യാപൃതര്‍
പുണ്യഗ്രന്ഥ പാരായണ സുകൃതത്തില്‍ ആവോളം നിമഗ്നരും
ഭക്തിയുടെ നിറവില്‍ വിലയം വരിച്ച ശരീരങ്ങള്‍
അനശ്വര സ്നേഹത്തിന്റെ തികവില്‍ നൃത്തമാടും ആത്മാവുകള്‍
പക്ഷേ, കപടനാം ഈ ദോഷി മാത്രമിപ്പോള്‍ ശുദ്ധശൂന്യ പാപ്പര്‍
പാപിയവന്‍ തന്‍ കണ്ണുകള്‍ നനക്കുവാന്‍ പോലു-
മൊരു കണം കണ്ണുനീര്‍ ഇനിയും പൊടിഞ്ഞതില്ല
ചുറ്റിലുമുള്ളവര്‍ വാന്‍ പ്രതിഫലക്കൊയ്ത്തിന്റെ വിളവെടുപ്പു നടത്തവേ
ഈ സാധുവില്‍ പ്രതീക്ഷകള്‍ക്ക് കരുതിവെയ്പ്പായ് ഒരു തരി ധാന്യം പോലുമില്ലല്ലോ…
ഓര്‍ക്കുന്നു ഞാന്‍ നീ എനിക്കായ് നിര്‍ലോഭം പാഠങ്ങള്‍ പകര്‍ന്നു തന്നതും
ഹൃസ്വമാം കാലയളവിനകം അവനെ എന്നോടിത്രയ്ക്കടുപ്പിച്ചു വെച്ചതും
എനിക്കു തൊട്ടൊന്നുമെവിടെയും നീ തങ്ങുന്നില്ലന്നറിയലും
ഞാന്‍ സവിനയം ഇരക്കുന്നു, ഓ തസ്ബീഹ്! എനിക്കായ് പ്രര്‍ത്ഥിച്ചിരിക്കണം…
“നാഥാ ദയാനിധേ, ശുഷ്ക്കമാം വിശ്വാസമെന്റെ ഒന്നു പുഷ്ടിപ്പെടുത്തണേ
താവക സ്നേഹസാഗരമതില്‍ ഞാനുമൊന്ന് നീരാടിത്തിമര്‍ത്തിടട്ടേ!
Sep 1, 2007
Translated by Alavi Al Hudawi.