‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ പ്രകാശനം ചെയ്തു

Chandrika Daily, Sep 30 2006

കോഴിക്കോട്‌: ആംഗ്ലോ – ഇന്ത്യന്‍ സാഹിത്യരംഗത്തെ യുവപ്രതിഭ ജയ്ഹൂന്‍ രചിച്ച്‌, ഇസ്ലാമിക്‌ സാഹിത്യ അക്കദമി (ഇസ) പ്രസിദ്ധീകരിക്കുന്ന ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന കവിതയുടെ പ്രകാശനം മുന്‍ വിദ്യഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ നിര്‍വ്വഹിച്ചു. പി.കെ. മുഹമ്മദ്‌ എന്ന മാനു സാഹിബ്‌ പ്രഥമ ലക്കം സ്വീകരിച്ചു.

“സമസ്ത” ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കദമി ചെയര്‍മാന്‍ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥകര്‍ത്താവ്‌ ജയ്ഹൂന്‌ (മുജീബ്‌ റഹ്‌മാന്‍), അക്കദമി ഉപഹാരം സാദിഖലി ശിഹാബ്‌ തങ്ങള്‍ സമ്മാനിച്ചു. “ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌’ എന്ന ജയ്ഹൂന്റെ ഇംഗ്ലീഷ്‌ കവിത മലയാളത്തിലേക്ക്‌ മൊഴി മാറ്റം നടത്തിയത്‌ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ അക്കാദമി ലക്ചറര്‍ അലവില്‍ ഹുദവി മുണ്ടപറമ്പ്‌ ആണ്‌.

ഷാഹുല്‍ ഹമീദ്‌ മേല്‍മുറി പുസ്തക പരിചയം നടത്തുകയുണ്ടായി. എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ ഇഫ്താര്‍ സന്ദേശം അവതരിപ്പിച്ചു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ സ്വാഗതം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top