ജയ്ഹൂന്‍ ഒരു നദി മാത്രമല്ല
സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന് അത് ഇപ്പോഴും തുടരുന്നുണ്ട്. അനുരാഗമെന്നത് കോസ്മെറ്റിക് കാലത്ത് വിപണിയുടെ അലങ്കാരമാണെങ്കില്‍ അതിനുമപ്പുറത്തേക്കു നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.