സ്നേഹത്തിന്റെ കണ്ണാടിയിൽ ഞാൻ വിശ്വസിക്കുന്നു
അങ്ങയുടെ സ്നേഹം എന്റെ ഉള്ളറയിൽ ഭദ്രമായീടുകിൽ / പിന്നെ ഞാൻ എന്തിനു നരകാഗ്നി ഭയക്കണം
Malayalam rendering of Mujeeb Jaihoon’s works.
അങ്ങയുടെ സ്നേഹം എന്റെ ഉള്ളറയിൽ ഭദ്രമായീടുകിൽ / പിന്നെ ഞാൻ എന്തിനു നരകാഗ്നി ഭയക്കണം
Malayalam recitation of the poem ‘A Silent song to fit the unfit times’ from the colection, Udyanam Maduthoru Vanampadi.
സ്വന്തം നിലയ്ക്ക് വിലയിട്ടുനോക്കിയാല്‍ / ഒരുചില്ലിക്കാശിനും വിലയൊക്കാത്തവനാണു നീ
അവന്റെ സാക്ഷാല്‍ ദാസനായിടുന്ന പക്ഷം / നിന് കിരിിടം കണ്ട് മാലാഖമാരും കൊതി പൂണ്ടിടും
പുറമേക്ക് തോന്നിടും പോലെ അത്രയ്ക്ക് മൂകരോന്നുമല്ലവര്‍ / ഉള്ളില്‍ കൊടുങ്കാറ്റുമിടിച്ചും പേറവെത്തന്നെയും / തീര്‍ത്തും പ്രശാന്തരായിരിക്കുവോര്‍ അവരെപ്പൊഴും
“പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുവാന്‍
ഇഷ്ടമില്ലെനിക്കിന്നശേഷമേ
പക്ഷേ, പറഞ്ഞിട്ടെന്തു ചെയ്യുവാന്‍
ഈ ഭൂവിലുള്ള സര്‍വവും നശ്വരം, നാശോന്മുഖം…”
അകമെയും പുറമെയും സര്‍വ്വവിധേനയും / എന്‍ ആത്മാവിനെ നീ ആട്ടിയിളക്കണേ / കാവ്യമേലങ്കിയാല്‍ എന്‍ ഹൃദയത്തിനെപ്പൊഴും / പ്രോത്സാഹനത്തിന് നിറാച്ചര്‍ത്തണിയിക്കണേ
സ്നേഹമെന്നു വിളിപ്പടും ഈ അപൂര്‍വസംഗതി / അതിവിചിത്രം തന്നെയല്ലോ നിശ്ചയം നിസ്സംശയം / നിന് സ്നേഹഭാജനത്തെ ഓര്‍ക്കുമ്പോഴതെപ്പോഴും / എന്‍ വ്യഥകളത്രയും പോഴിയുമേ,പാതിയെങ്കിലും തീര്‍ത്തുമേ…
ഓ ത്സ്ബീഹ്! / അങ്ങ് ഇട്ടേച്ചുപോയ അപ്പം തന്നെ ഞാനിപ്പോഴും ഉണ്ണുന്നു / അങ്ങ് ദാനമായ് തന്ന ആ അനര്‍ഘമുത്തുകള്‍ ഞാനിപ്പൊഴും കരുതുന്നു..
പരമാവധി ഞാനിപ്പോള്‍ ശ്രമിച്ചിടുന്നു
പാപപ്പൊടിമണ്‍ പുരണ്ടു ഞാന്‍ ചേറിലമര്‍ന്നീടിലും
അശ്രാന്തപരിശ്രമത്തില്‍ ആകെ തളര്‍ന്നു വിവശനായ്
അവന് മുമ്പാകെ എന്‍ അപേക്ഷകള്‍ ഞാന്‍ വെച്ചിടുന്നു
എന്‍ നിസാര ഹൃദയ ചഷകത്തിനുമേല്‍ ഒരു മൂടിവെക്കുന്നതാണ് ബുദ്ധി / അല്ലെങ്കിലിനിയും കാവ്യകലാപം ഇളക്കിവിട്ടപേരില്‍ ഞാന്‍ വിചാരണ ചെയ്യപ്പെടും