WEDNESDAY, JULY 17, 2019
കാട്ടിലങ്ങാടി: കാട്ടിലങ്ങാടി പി എം എസ് എ വാഫി കോളേജിൽ സംഘടിപ്പിച്ച ‘മീറ്റ് ദി മിസ്റ്റിക്’ ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരനും ഇൻറർനാഷണൽ ട്രെയിനറുമായ മുജീബ് ജൈഹൂനാണ് വിഷയാവതരണം നടത്തിയത്. വിദ്യാർത്ഥി സംഘടനയായ മുൻതജുൽ അഫ്‌നാൻ സ്റ്റുഡൻസ് അസോസിയേഷന്റെ കീഴിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
Slogans of the Sage, The Cool Breeze From Hind തുടങ്ങി അത്യപൂർവ്വ ഗ്രന്ഥങ്ങളെ വായനക്കാർക്ക് സമ്മാനിച്ച തൂലികാ കൃത്തിനെ കണ്ട സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ.
വിദ്യാർത്ഥി ജീവിതം മുതൽ പേനത്തുമ്പിലെ മഷിക്കിനിവിന്റെ ആശയ രൂപീകരണ പശ്ചാത്തലം വരെ വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു.
സൂഫി എന്ന വാക്ക് കൂട്ടിച്ചേർത്ത് പറയുന്നവയെല്ലാം ഇസ്‌ലാമിന്റെയും സൂഫിസത്തിന്റെയും ആലയിൽ കെട്ടുന്നത് ശരിയല്ല എന്നും പ്രാദേശിക സംസ്കാരങ്ങളെ ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് ഇസ്ലാം എന്നും അദ്ദേഹം പറഞ്ഞു. സംശയനിവാരണത്തിനുള്ള സെഷനും ക്ലാസ്സിന് മാറ്റുകൂട്ടി.
ഷഫീഖ് വാഫി അയ്യായ സ്വാഗതവും യൂണിയൻ സെക്രട്ടറി മുആദ് ചൊർക്കള നന്ദിയും പറഞ്ഞു.
sathyamonline.com/district-news-thrissur-kattilangadi-college-meet-the-mystic-216082-2/
***
Report in Suprabhaatham daily, http://suprabhaatham.com/epaper/index.php?date=2019-07-18&pageNo=14&location=malappuram