ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ് ബുക് സെൽ
അൽഹുദാ സ്റ്റുഡന്റ്സ് അസോസിയേഷൻ, ദാൂൽഹുദാ ഇസ്ലാമിക് അക്കാദമി
ഹിദായനഗർ, ചെമ്മാട്, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi
14
പാലസുകളിലെ വിശുദ്ധി
കൊട്ടാരങ്ങൾ ഇസ്ലാമിക വാസ്തുശിൽപത്തിന്റെ ജീവസുറ്റ ചാലകങ്ങളാണ്. തനിമയുറ്റ കലാരൂപങ്ങളെപ്പോലെ ദർശനചാരുതയോടെ തലയുയർത്തി നിൽക്കുന്ന ഇവ മനുഷ്യനു മുമ്പിൽ നൂറ്റാണ്ടുകളുടെ കഥ പറയുന്നു. പഴമയിൽ തെളിയുന്ന പുതുമയെന്ന പോലെ കാലഹരണപ്പെടാത്ത ചില ആശയങ്ങളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. അർഥരൂപങ്ങളിൽ നിത്യനൂതനത്വത്തിന്റെ അടിസ്ഥാന ശിലകളാണിവ.
മുസ്ലിം ലോകത്ത് ഉയർന്നുവന്ന കൊട്ടാരങ്ങളിലധികവും ഇസ്ലാമിക വാസ്തുശിൽപത്തെ അനുഗമിച്ചായിരുന്നു. കാരണം, ബൈസാന്തിയൻ-സസാനിയൻ കലാവേലകളുടെ പിന്തിരിഞ്ഞുപോക്കിനു ശേഷം അവിടെ വശ്യമായി ഇസ്ലാമികമല്ലാത്ത മറ്റൊരു രൂപമുണ്ടായിരുന്നില്ല. ശിൽപങ്ങളിൽ ദിവ്യത്വം കൽപിക്കുന്നതിനു പകരം ഏകനായ പരമാത്മാവിൽ അജയ്യത ദർശിച്ച അവരെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വാസ്തുകലയെ പരിരംഭണം ചെയ്യൽ അവശ്യവും സംസ്കാരത്തിന്റെ ഭാഗവുമായി. പൊതുവെ അന്ന്, കാലിഗ്രഫിയും അറബെസ്ഖും മറ്റു ജ്യാമിതീയാലങ്കാരങ്ങളും സ്ഥാനം പിടിക്കാത്ത നിർമാണശൈലികൾ രണ്ടാം നിലയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ആകർഷണീയതയോടെ നിർമിക്കപ്പെടുന്ന അധികം രമ്യഹർമങ്ങളിലും രാജകീയ സദസ്സുകളിലും അക്ഷരാലങ്കാരങ്ങൾ നിഴലിച്ചുകാണുമായിരുന്നു.
ഭരണആസ്ഥാനങ്ങളിലാണ് സാധാരണമായി കൊട്ടാരങ്ങൾ കൂടുതൽ കാണപ്പെടുന്നത്. ഇസ്ലാമിക ലോകത്തിത് ആദ്യമായി കടന്നുവരുന്നത് അമവീശക്തികേന്ദ്രങ്ങളായിരുന്ന സറിയ, ഫലസ്ഥീൻ എന്നിവിടങ്ങളിലാണ്. ഖിർബതുൽ മഫ്ജിർ, മശത്ത്വ പാലസ്, ഖസ്വ്‌റു വൈറുൽ ഗർബി തുടങ്ങിയവ ഇതിന് ചില പഴക്കം ചെന്ന സാദൃശ്യങ്ങളാണ്. ഇസ്ലാമിക വാസ്തവിദ്യയുടെ ആത്മാവ് വിളിച്ചോതുന്നതുപോലെ മുസ്ലിം ലോകത്തെ കൊട്ടാരങ്ങളിലും ഒരു ഇസ്ലാമിക മുഖം കാണാമായിരുന്നു. ആത്മികതയും അതിഭൗതികതയും അവയുടെ ഭൗതികമുഖത്തിന്റെ പ്രതിഛായ തന്നെ മാറ്റിക്കളയുകയാണ്.
ഭരണാധികാരികളുടെ ദൃഷ്ടിയിൽ കൊട്ടാരങ്ങൾ സുഖവാസ കേന്ദ്രങ്ങളാണ്. ഭരണവൈഷമ്യങ്ങളിൽ നിന്നും നീറിപ്പുകയുന്ന പ്രശ്നങ്ങളിൽ നിന്നും അൽപനേരത്തെ ആശ്വാസമായിരുന്നു അവരിതിൽ കണ്ടിരുന്നത്. ഇവയിലെ ശിൽപാലങ്കാരങ്ങളും കൊത്തുപണികളും അത്തരമൊരു മാനസികാവസ്ഥ നേടിത്തരുന്നതായിരുന്നു. കാരണം, ഖുർആൻ സൂക്തങ്ങളുടെ പ്രസക്തഭാഗങ്ങളായിരുന്നു ഇവയിലധികവും. അതേ സമയം ചില കൊട്ടാരങ്ങൾ ഗ്രാമീണ മേഖലകളിലാണ് നിർമിക്കപ്പെട്ടിരുന്നത്. ആസ്വാദനത്തിലുപരി ഭരണപരമായ ചില ആവശ്യങ്ങളാണ് ഇവക്കു പിന്നിൽ. ഗ്രാമീണജനതയുടെ സ്വഭാവങ്ങൾ അടുത്തറിയാനും വ്യക്തിപരമായ അവകാശങ്ങൾ പതിച്ചുനൽകാനും ഇത് സഹായകമാകുന്നു. കൂടാതെ വേട്ടക്കും ഉഷ്ണരക്ഷക്കും സാംക്രമിക രോഗങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റത്തിനും ഇതുപയോഗിക്കപ്പെടുന്നു.(1)
അബ്ബാസികൾ നിർമാണപ്രിയരും സംരക്ഷണതൽപരരുമായിരുന്നു. ശുഷ്കിച്ചുനിന്ന അലങ്കാര കലയെ ഊർജ്ജം നൽകി പരിപോഷിപ്പിച്ചത് അവരാണ്. വാസ്തുശിൽപങ്ങളുടെ കെട്ടും മട്ടും രീതിയും ശൈലിയും അത്രമേൽ ക്രാന്തദർശനം നടത്തിയായിരുന്നു അവർ നിർമിച്ചിരുന്നത്. പ്രഥമ കൊട്ടാരമായ ബഗ്ദാദ് പാലസ് തന്നെ ഇതിന് ഉദാഹരണമാണ്. വർത്തുളാകൃതിയിൽ സംവിധാനിച്ച ഒരു സമൃദ്ധ നഗരത്തിന്റെ ഏകദേശം നടുവിലാണിതിന്റെ സ്ഥാനം. സത്യത്തിൽ ഇതര രൂപങ്ങളിൽ നിന്ന് ഇസ്ലമിക കലയുടെ അതിഭൗതികതക്ക് ഹേതുകമെന്നറിയപ്പെടുന്ന അമൂർത്തതയാണ് ഇതിനെ വ്യതിരിക്തമാക്കുന്നത്. വാസ്തുശിൽപങ്ങളിൽ ചാലിച്ചെടുത്ത ഇതിന്റെ സ്തൂപങ്ങളും കമാനങ്ങളും ജനലുകളും വാതായാനങ്ങളും ഹൃദയനിർമലതയുടെ കിളിവാതിൽ കൊട്ടിത്തുറക്കുന്നതാണ്. അലങ്കാരങ്ങളുടെ ജ്യാമിതീയ രൂപങ്ങളടക്കം വശ്യതയുടെ വേരുകളാണിവിടെ വിസ്തരിച്ചുകിടക്കുന്നത്. ഖലീഫാ മൻസ്വൂറിന്റെ സ്വപ്നസാക്ഷാൽക്കാരമാണിതിലൂടെ പ്രകടമാകുന്നത്. അക്ഷരലോകത്ത് അലങ്കാര സന്ദേശങ്ങളുടെ വർണോജ്വലമായ ആവിഷ്കാരമാണിത്. വായിക്കാനും ആസ്വദിക്കാനും അതിൽകവിഞ്ഞ് നീണ്ടുകിടക്കുന്ന ഇത് ഒരു ഗണത്തിന്റെ വിയർപ്പുതുള്ളികളാണെന്നത് മറ്റൊരു വശം.
കാമ്പസിനു പുറത്ത് പുതിയ കൊട്ടാരങ്ങൾ പിടഞ്ഞെഴുന്നേറ്റതോടെ മാതൃകൊട്ടാരങ്ങളുടെ രൂപവും ഭാവവും പരിവർത്തിതമാവുകയായിരുന്നു. അങ്ങനെയാണ് കൊട്ടാരങ്ങൾക്കിടയിലെ വർഗീകരണം കടന്നുവരുന്നത്. താമസിയാതെ ബഗ്ദാദിനു ചുറ്റും ടൈഗ്രീസ് തീരങ്ങളിൽ കൊട്ടാരങ്ങളുടെ അലംകൃതാകാരങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. പക്ഷേ, ഭരണത്തിന്റെ മുഖംമൂടിയുമായായിരുന്നു ഈ മുന്നേറ്റത്തിന് വഴിമരുന്നിട്ടതെന്നുമാത്രം. അങ്ങനെ ദാറുൽ ഖിലാഫ(ഒീൗലെ ീള ഇമഹശുവ)യായി മാറുകയായിരുന്നു ഇത്.
അബ്ബാസികളുടെ നിർമാണകല അതിമനോഹരമാണ്. ഓരോ മുറികളും കെട്ടിടങ്ങളും പലവിധ സ്റ്റേജുകൾ കൊണ്ടും ഗ്യാലറികൾ കൊണ്ടും സംവിധാനിച്ചതായിരുന്നു. നിറഞ്ഞുനിൽക്കുന്ന മരാലങ്കാരങ്ങ(ണീീറ ംീൃസ)ളും വെളുത്ത കുമ്മായ ചിത്രങ്ങളു(ടറീ)മാണ് ഇവയുടെ സവിശേഷത.
പതിനൊന്നാം നൂറ്റാണ്ടിന്റെ സുപ്രസിദ്ധ ചരിത്രകാരനായ ഖഥീബുൽ ബഗ്ദാദി ഇവിടെ ഒരു കാര്യം പറയുന്നുണ്ട്: ഖലീഫ മുഖ്തദിറിന്റെ കാലം. രാഷ്ട്രങ്ങളുടെ ഉഭയകക്ഷിബന്ധം സംബന്ധമായ കാര്യങ്ങൾ വിലയിരുത്തുവാൻ ചില ബൈസാന്തിയൻ സ്ഥാനപതികളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പാലസിലേക്കുള്ള വഴി അതിമനോഹവും സുകുമാരവുമാണ്. ശബളിമയാർന്ന ടെക്സ്റ്റയിൽസുകളാണ് ഇരുവശത്തും. പതിനായിരക്കണക്കിനു വരുന്ന വസ്ത്രങ്ങളും വിരിപ്പുകളും കാർപെറ്റുകളും ഉപഭോക്താക്കളെ തേടി തൂങ്ങിക്കിടക്കുന്നു. അടുക്കുംതോറും വിസ്മയം ഘനീഭവിച്ചുകൊണ്ടിരുന്നു. പാർശ്വങ്ങൾ അലങ്കരിച്ച വളഞ്ഞുപുളഞ്ഞ വഴി. ആകാശത്തിന്റെ നീലിമ തെളിയുന്ന മനോഹരമായൊരു പൊയ്ക. അവിടെ നിന്നാണ് കാമ്പസ് തുടങ്ങുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ്. മാർബിൾ പതിച്ച അംബരചുംബികളായ കൊട്ടാരങ്ങൾ. മാലാഖമാരോട് കിന്നാരം പറയുന്ന രമ്യഹർമ്യങ്ങൾ. പാതവക്കുവരെ നീണ്ടുകിടക്കുന്ന മുറ്റം. അവക്കിരു പാർശ്വങ്ങളിലായി തഴച്ചുവളരുന്ന-അഗ്രം കത്രിച്ച കുറ്റിച്ചെടികൾ. അങ്ങനെ… അങ്ങനെ… നടക്കുംതോറും പുതിയ കാഴ്ചകൾ. ഇടക്കിടെ ആനകളുടെയും സിംഹങ്ങളുടെയും തേജസുറ്റ ഭീമാകാര ശിൽപങ്ങൾ എഴുന്നുനിൽക്കുന്നു. ഇടക്ക് ജൗസാഖുൽ മുഹ്ദിസ് (ചലം ജംശഹശമി). അതിന്റെ അങ്കണത്തിൽ ഭംഗിയായി സംവിധാനിക്കപ്പെട്ട പുഷ്പവാടി. ഒത്ത നടുവിൽ പളുങ്കുപാത്രം പോലെ ഒരു കൊച്ചുതടാകം. സ്ഥാനപതികൾ പിന്നീട് നയിക്കപ്പെട്ടത് ദാറുശ്ശജറ(ഒീൗലെ ീള ഠൃലല)യിലേക്കാണ്. അവിടെ നിറയെ ശാഖ വിരിച്ചുനിൽക്കുന്ന മനുഷ്യനിർമിത വെള്ളിമരങ്ങൾ. അവയിലുണ്ടാക്കിവെച്ച പാട്ടുപാടുന്ന പക്ഷികൾ. പിന്നെ ഖസ്വ്‌റുൽ ഫിർദൗസി(ജഹമരല ീള ജമൃമറശലെ)ലേക്ക് നീങ്ങി. മുഖ്തദിറിന്റെ ആയുധപ്പുരയായിരുന്നു ഇത്. ചുരുക്കിപ്പറഞ്ഞാൽ ഖസ്വ്‌റുത്താജി(ഇൃീംി ജമഹമരല)ലെത്തുന്നതിനുമുമ്പ് ഇരുപത്തിമൂന്ന് കൊട്ടാരങ്ങൾ കയറിയിറങ്ങുകയായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ടൈഗ്രീസ് നദീതീരത്ത് ജീവിച്ചിരുന്ന സുപ്രസിദ്ധ ശിൽപി അൽജസരി തന്റെ വിഖ്യാത ഗ്രന്ഥ(കിതാബുൻ ഫീ മഅ്രിഫതിൽ ഹിയലിൽ ഹന്ദസിയ്യ-ആീീസ ീള ഗിീംഹലറഴല ീള കിഴലിശീൗെ ങലരവമിശരമഹ ഉൽശരലെ)ത്തിലൂടെ ഈ അലങ്കാരങ്ങളുടെ സ്രോതസ്സുകളെ പരിചയപ്പെടുത്തുന്നുണ്ട്. എങ്ങനെ സമയം പറഞ്ഞുതരുന്ന പ്രകൃതിസംവിധാനങ്ങൾ ഒരുക്കാമെന്നും ജലധാരകൾ നിർമിക്കാമെന്നും സംഗീതോപകരണങ്ങൾ ഉപയോഗിക്കാമെന്നും ഇത് സചിത്രം കാണിച്ചുതരുന്നു.
വിശിഷ്യാ, പുരാവസ്തു ഗവേഷണ തെളിവുകളി(അൃരവലീഹീഴശരമഹ ഋ്ശറലിരല)ലൂടെയാണ് ലോകം അബ്ബാസീ ആസ്ഥാനമായ സമാറയെക്കുറിച്ച് കൂടുതൽ അടുത്തറിയുന്നത്. 836 നും 892 നുമിടയിലെ വശ്യമായ വാസ്തുശിൽപങ്ങളും മനോഹരമായ പൂവാടികളും വിശ്വചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്. മുപ്പതിലേറെ കൊട്ടാരങ്ങളായിരുന്നു അന്ന് നദിക്കരയിൽ സമാറയെ കേന്ദ്രീകരിച്ചുണ്ടായിരുന്നത്. ചൂളയിൽ ചുട്ടെടുത്തതും അല്ലാത്തതുമായ ഇഷ്ടികകൾ കൊണ്ടും വർണശബളമായ മാർബിളുകൾ കൊണ്ടും വിദേശ ദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന തേക്കുകൾ കൊണ്ടും വെളുത്ത കുമ്മായം കൊണ്ടും അലങ്കരിക്കപ്പെട്ടതായിരുന്നു ഇവ.
നടേ പറഞ്ഞ ജൗസാഖുൽ ഖാഖാനിയാണ് സമാറയിലെ പ്രഥമ അബ്ബാസി പാലസ്. ഖലീഫ അൽമുഅ്തസിമാണ് ഇതിന്റെ നിർമാതാവ്. അതിവിപുലമായ സൗകര്യങ്ങളോടെ സംവിധാനിക്കപ്പെട്ട ഇതിന്റെ ഭൂഗർഭ അറകളിലൂടെ കഴുതസവാരി നടത്താനുള്ള സൗകര്യമുണ്ട്. കൂടാതെ അതിനുമുമ്പിൽ തല ഉയർത്തിനിൽക്കുന്ന ത്രികോണാകൃതിയിലുള്ള കവാടങ്ങൾ വശ്യവും ആകർഷണീയവുമാണ്. ഇസ്ലാമിക കലാപൈതൃകത്തിന്റെ മകുടമായി ശേഷിച്ച ഇത് ഒന്നാം ലോക മഹായുദ്ധ കാലത്താണത്രെ തകർക്കപ്പെട്ടത്. ശീതീകരണത്തിന് ഐസ് പ്രയോഗമായിരുന്നു ഇവിടത്തെ പതിവ്.
അറബ് ഭൂമിശാസ്ത്രജ്ഞൻ യാഖൂത്ത് പറയുന്നു: ഖലീഫ മുതവക്കിൽ സ്വന്തമായി പത്തൊമ്പതോളം കൊട്ടാരങ്ങൾ പണികഴിപ്പിച്ചിരുന്നു. അതിൽ തന്റെ മകനുവേണ്ടി പണിത ബൽഖുവാറ പാലസ് പൂർണാർഥത്തിൽ ഇസ്ലാമിനു മുമ്പത്തെ കലാശൈലി അവലംബിച്ചായിരുന്നു. ചിറക് വിരിച്ച പക്ഷിയാകൃതിയിൽ ഒരു കേന്ദ്രവും ഇരുപാർശ്വങ്ങളുമുള്ള ഈ ശൈലി പിന്നീട് മുസ്ലിം ലോകത്ത് ശക്തമായ സ്വീകാര്യത നേടി. ഹിസ്റ്റോറിയൻ അൽമസ്‌ഊദ് എഴുതിവെച്ചപോലെ പിന്നീട് വീടുനിർമാണത്തിൽപോലും അറബികൾ അവലംബിച്ചിരുന്നത് മുതവക്കിലിന്റെ ഈ പാലസായിരുന്നു. ഒറ്റനോട്ടത്തിൽ അന്ന് സമാറയിൽ മാത്രം ആയിരത്തിലേറെ കെട്ടിടങ്ങളുണ്ടായിരുന്നുവത്രെ. ആസ്ഥാനം ബഗ്ദാദിലേക്കുതന്നെ മാറ്റിയതോടെ ക്രമേണ ശോഭ മങ്ങിപ്പോയ ഇവ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
പിൽക്കാലത്ത് സമാറൻ നിർമാണശൈലിക്ക് ലോകത്തിന്റെ പല ഭാഗത്തും അംഗീകാരം ലഭിച്ചു. ഈജിപ്തിൽ ഇബ്‌നുതൂലൂൻ പണിത പള്ളിയിലും പാലസിലും എന്നല്ല, അഫ്ഗാനിസ്ഥാനിലെ ഗസ്നവി പാലസിൽ വരെ ഇതിന്റെ സ്വാധീനമുണ്ടായി.
കൈറോയിലെ ഫാഥിമികൾ പൊതുവെ നിർമാണകലയിൽ മാത്സര്യബുദ്ധിയുള്ളവരായിരുന്നു. ബഗ്ദാദീ ശിൽപകലയെ കവച്ചുവെക്കണമെന്നായിരുന്നു അവരുടെ അഭിലാഷം. അതുകൊണ്ടുതന്നെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരവേലകളോടെ 960 കളിൽ ഖലീഫ അൽമുഇസ്സിന്റെയും പിൻഗാമി അൽഅസീസിന്റെയും കൊട്ടാരങ്ങൾ ഉയർന്നുവന്നു. പരേഡ് ഗ്രൗണ്ടിന്റെ ദ്വിപാർശങ്ങളിലായിരുന്ന ഇവ ഈജിപ്ഷ്യൻ കലയുടെ ഇസ്ലാമിക മുഖങ്ങളായിരുന്നു. പതിനൊന്നാം നൂറ്റാണ്ടോടെ സമാറയിലെ ഏകമാന പവലിയനുകൾക്ക് സമാനമായി അവിടെത്തന്നെ പത്തോളം പവലിയനുകൾ നിർമിക്കപ്പെട്ടു. ഇവകൾ ഓരോന്നും ഭൂഗർഭാശയങ്ങളിലൂടെ പരസ്പരം ബന്ധമുള്ളവയായിരുന്നു. അമൂല്യരത്നങ്ങൾ അലങ്കാരത്തിനായി പതിക്കപ്പെട്ട ഇവയിലായിരുന്നു അവരുടെ മതകീയ-സാമൂഹിക ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നത്.(2)
ഇക്കാലത്ത് ഖൈമാനിർമാണം (ഠലിേ ആൗശഹറശിഴ) കലയുടെയും വാസ്തുശിൽപവിദ്യയുടെയും ഒരു ഭാഗമായി ഗണിക്കപ്പെട്ടിരുന്നു. അലങ്കാരങ്ങളും സൗകര്യങ്ങളും മതിയായ രാജകീയ പ്രൗഢിയോടെയായിരുന്നു ഇത്. ഒരു ഖൈമാനിർമാണത്തിനു മാത്രം നൂറും അതിലധികവും ഒട്ടകങ്ങൾക്ക് വഹിക്കാനുള്ള സാധനങ്ങളുണ്ടായിരുന്നു. സുപ്രസിദ്ധ നോർത്താഫ്രിക്കൻ സോഷ്യോളജിസ്റ്റ് ഇബ്‌നുഖൽദൂൻ പറയുന്ന പോലെ ഇക്കാലത്ത് ഖൈമകൾ രാജകീയ ജീവിതത്തിന്റെയും സമൃദ്ധിയുടെയും സിംബലുകളായിരുന്നു. സാക്ഷാൽ കൊട്ടാരങ്ങളുടെ അനുഭൂതിയും സൗഖ്യവും ഇതിലും ലഭ്യമാണ്.
ഇറാഖിന്റെയും ഇറാനിന്റെയും മരുഭൂമികളിൽ ചുറ്റിത്തിരിഞ്ഞിരുന്ന മംഗോളിയൻസിനു പോലും സൗന്ദര്യവാസനയുണ്ടായിരുന്നു. പുറംലോകവുമായി ബന്ധപ്പെടുമ്പോൾ കണ്ടുമുട്ടുന്ന അലങ്കാരങ്ങളും വാസ്തുശിൽപങ്ങളും തങ്ങളുടെ നിർമാണത്തിലും പ്രതിഫലിപ്പിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. തഖ്തെ സുലൈമാൻ (ഠവൃീില ീള ടീഹീാീി) ഇതിനൊരു ഉദാഹരണമാണ്. മംഗോളിയൻസ് വേനൽകാലം കഴിച്ചുകൂട്ടാനാണിതുപയോഗിച്ചിരുന്നത്. അതേസമയം 1270 കളിൽ നിർമിതമായ അബഖ സമ്മർ പാലസ് മംഗോളിയൻ നിർമാണകലയെ കൂടുതൽ പ്രകടമാക്കുന്നു. വാസ്തുശിൽപത്തിൽ പലതിനെയും കവച്ചുവെക്കുന്ന ഇത് മനോഹരമായൊരു തടാകത്തിന്റെ പശ്ചാത്തലത്തിലാണ് നിർമിക്കപ്പെട്ടത്. സസാനിയൻ പൈതൃകത്തിന്റെ ചില അവശിഷ്ടങ്ങൾ അടക്കം ചെയ്യപ്പെട്ട ഇതിനടുത്തുതന്നെ വലിയൊരു സമ്മേളന ഹാളും രണ്ട് അഷ്ടകോണ പവലിയനുകളുമുണ്ട്. ഇവയിൽ നിറയെ കുമ്മായാലങ്കാരങ്ങളും ടൈൽസ്-മാർബിൾ ഡെക്കറേഷനുമാണ്. ഇടക്കിടെ ഫാരിസി ശാഹ്നാമയിലെ ചില വരികളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സസാനീ ആവിഷ്കാരമെന്നതിലുപരി ഒരു ഫിർദൗസീ സ്മാരകമായിട്ടാണ് ഇത് പരിവർത്തിതമാകുന്നത്. ചിലയിടങ്ങളിൽ ചൈനീസ് സ്വാധീനം പോലെ സർപ്പത്തിന്റെയും ഫീനിക്സ് പക്ഷിയുടെയും രൂപങ്ങൾ കാണപ്പെടുന്നുണ്ട്.
തിമൂരികൾ സമർഖന്ദിന്റെ സംരക്ഷകരാണ്. പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടുകിടക്കുന്ന ധാരാളം സൗധങ്ങളുണ്ട് അവർക്ക്. അവയിൽ അതിമനോഹരമായി അവർ തന്നെ പരിചയപ്പെടുത്തുന്നത് ഉസ്ബെകിസ്ഥാനിലെ അഖ്സറായെ(ണവശലേ ജമഹമരല)യാണ്. സമർഖന്ദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വഴിയിൽ നിർമിക്കപ്പെട്ട ഇത് അന്നത്തെ തിമൂരീ രാജാവിന്റെ യശസ്സും കലാപ്രേമവും വിളിച്ചറിയിക്കുന്നതാണ്. പല നൂതന അലങ്കാര ശൈലികളും ആവാഹിക്കപ്പെട്ട ആ പ്രഥമ കവാടത്തിൽ തന്നെ വലിയ അക്ഷരങ്ങളിൽ കൊത്തിവെച്ചിരിക്കുന്നത്, രാജാവ് ഭൂമിയിൽ ദൈവത്തിന്റെ നിഴൽ എന്നാണ്. വശ്യമായ പ്രഭയിൽ പലതിനോടും കിടയൊക്കുന്നതാണെങ്കിലും ഇന്നിതിന്റെ അവശിഷ്ടങ്ങൾ തന്നെ ശേഷിക്കുന്നോ എന്നതിൽ ദ്വിപക്ഷമുണ്ട്.
തുർക്കി വാസ്തുവിദ്യയുടെ അസ്തമിക്കാത്ത ദൃഷ്ടാന്തമാണ് ടോപ്കാപി പാലസ്. ഇസ്ലാമിക വാസ്തുശിൽപത്തിന്റെ മകുടോദാഹരണമായി പരിഗണിക്കപ്പെടുന്ന ഇത് ഗ്രാനഡയിലെ അൽഹംറാ പാലസിനോട് പല നിലക്കും അടുത്തുനിൽക്കുന്നതാണ്. ഇറാനിയൻ ആർകിടെക്ച്ചറിന്റെ ചില പ്രചോദനങ്ങളെങ്കിലും കൈകൊണ്ടതാണത്രെ, സലിനി പവലിയൻ പോലെ ഇതിന്റെ നാമമിന്നും മരിക്കാതിരിക്കുന്നത്. ചുരുണ്ടുകിടക്കുന്ന ഇതിന്റെ നിർമാണശൈലി തന്നെ മനോഹരമാണ്. ഇന്ന് ടോപ്കാപി ധാരാളം ചരിത്രസ്മൃതികളുടെ ഗർഭഭൂമിയായി നിലകൊള്ളുന്നു. പൈതൃകസ്നേഹികളും പാരമ്പര്യവാദികളും അണമുറിയാതെ സന്ദർശിച്ചുകൊണ്ടിരിക്കുന്നു.(3)
സ്വഫവികളുടെ അവസാനകാല കലാനൈപുണ്യം പൂന്തോട്ട പവലിയനായ ചിഹിൽ സുദൂനി(ഇവശവശഹ ടൗ്ി)ൽ നിന്ന് വായിച്ചെടുക്കാം. പദം സൂചിപ്പിക്കുന്ന പോലെത്തന്നെ നാൽപത് സ്തൂപങ്ങളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. പോർട്ടിക്കോവിൽ മാത്രം മനോഹരമായി അലങ്കരിച്ച ഇരുപത് തൂണുകളുണ്ട്. പവലിയനു മുമ്പിലെ നീലത്തടാകത്തിൽ അത് പ്രതിബിംബം പകർത്തുമ്പോൾ ദ്രഷ്ടാക്കൾക്ക് നാൽപത് സ്തൂപങ്ങളുള്ളതുപോലെ അനുഭവപ്പെടുന്നു. മന്ദമാരുതന്റെ തലോടലേറ്റ് മാനസികാസ്വാസ്ഥ്യങ്ങൾ ഇല്ലാതാക്കാൻ രാജാക്കന്മാർ കൃത്യമായി ഇവിടെയെത്തുന്നു. ഷാ അബ്ബാസിന്റെ ഭരണകാലം സുപ്രസിദ്ധ റോമൻ സഞ്ചാരി പിയെട്രോ ഡെല്ല വാലെ (ജശൽീ ഉലഹഹമ ഢമഹല) ഈ പൂന്തോട്ടവും പവലിയനും സന്ദർശിച്ച് സന്തോഷം രേഖപ്പെടുത്തുകയുണ്ടായി.
കൊട്ടാരങ്ങൾ പൊതുവെ ജീവിതപ്രിയരായ ചില രാജാക്കന്മാരുടെ സൃഷ്ടിയായിരുന്നുവെങ്കിലും ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ കാലിഗ്രഫി പോലെ ഇസ്ലാമിക അലങ്കാര ശൈലികൾ ഭവ്യതയോടെ അനുവർത്തിക്കപ്പെട്ടിരുന്നു അവയിൽ. പക്ഷേ, ഉസ്മാനികളുടെ കാലമെത്തുന്നതോടെ ഐഛിക സമൃദ്ധിയിൽ മതിമറന്ന രാജാക്കന്മാർ ഇക്കാര്യം അത്ര മുഖവിലക്കെടുത്തില്ല എന്നതാണ് ചരിത്ര മതം.
Dear,
The above article is a brilliant and extra ordinary work.The language and analysis are extremely amazing. Can u provide author’s contact details ?
regards
Mohd.KN, Dubai
050 224 6610