ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും- Ch. 11

ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ്‌ ബുക്‌ സെൽ
അൽഹുദാ സ്റ്റുഡന്റ്സ്‌ അസോസിയേഷൻ, ദാ​‍ൂൽഹുദാ ഇസ്ലാമിക്‌ അക്കാദമി
ഹിദായനഗർ, ചെമ്മാട്‌, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi

11

വാസ്തുകലയിലെ ചാരുദൃശ്യങ്ങൾ

ഇസ്ലാമിക വാസ്തുവിദ്യ അലങ്കാരത്തിന്റെ മൂർധന്യതയാണ്‌. അനുപമമായ ക്രമീകരണവും അസാധാരണമായ സമീപനവുമാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. തനിമയാർന്ന പൈതൃകത്തിന്റെ വശ്യമായ കോണുകൾ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതാവാഹിച്ചിരിക്കുന്നു. നാമിന്ന്‌ കാണുന്ന മുസ്ലിം വാസ്തുശിൽപത്തിന്റെ ചാരുത ഇത്തരം ചില അവശ്യഘടകങ്ങളുടെ സ്വതന്ത്രമായ അവതരണമാണ്‌. ഈ വിചിത്ര ചിത്രണങ്ങളിലൂടെയാണ്‌ കലാപ്രേമികൾ അവയുടെ ആത്മാവിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌.

വാസ്തുശിൽപങ്ങൾക്ക്‌ നാഗരികതയോളം പഴക്കമുണ്ട്‌. ചരിത്രപശ്ചാത്തലങ്ങളെ സംബന്ധിച്ചിടത്തോളം ദേവാലയങ്ങൾ, പൊതുമന്ദിരങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയാണ്‌ ഇവയുടെ ദൃഷ്ടാന്തങ്ങൾ. കല്ലുകളിൽ നിന്ന്‌ തുടങ്ങി വികസിത ലോകത്തിത്‌ ഇഷ്ടികയും കുമ്മായവും വിട്ടുകടന്നിരിക്കുന്നു. മനോഹരങ്ങളായ കമാനങ്ങൾ, ഗോപുരങ്ങൾ, വളഞ്ഞ വാതിലുകൾ തുടങ്ങിയവ ഈ പദാർഥങ്ങളിൽ രൂപം കൊണ്ടതോടെ വാസ്തുകലക്ക്‌ കൂടുതൽ വൈചിത്ര്യവും ആകർഷകത്വവും സിദ്ധിക്കുകയായിരുന്നു.(1)

സത്യത്തിൽ സ്ഥലകലകളിൽ പരമപ്രധാനമായ ഒന്നാണ്‌ വാസ്തുശിൽപം. ഇതരരൂപങ്ങളിലെന്ന പോലെ ഘനം, പിണ്ഡം എന്നീ സ്ഥലഗുണങ്ങൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. സ്ഥലത്തിന്റെ ലംബതലത്തിലും തിരശ്ചീന തലത്തിലുമുള്ള മാനങ്ങളെയും ഘനമാനത്തെയും ഉപയോഗപ്പെടുത്തിയാണ്‌ ഇവ ഉരുവംകൊള്ളുന്നത്‌. നാം സാധാരണ പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന പള്ളികൾ, കൊട്ടാരങ്ങൾ, പാലങ്ങൾ, ഗോപുരങ്ങൾ, കമാനങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അകത്ത്‌ പ്രവേശിക്കാൻ കഴിയുന്നതും കഴിയാത്തതുമായ രൂപങ്ങളാണ്‌ ഇതിനുദാഹരണം.

പശ്ചാത്തല രൂപീകരണം (ഘമിറരെമുശിഴ) നിർമാണ കലയുടെ ഒരു അഭിവാജ്യഘടകമാണ്‌. ഒരു പള്ളിയെയോ കൊട്ടാരത്തെയോ ആകർഷകമാക്കുന്നതിൽ അത്‌ നിർമിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിനും പരിസരങ്ങൾക്കും അനിർവചനീയമായ പങ്കുണ്ട്‌. സൗധങ്ങളുടെ ചുറ്റുപാടുമായുള്ള ബന്ധമാണ്‌ മറ്റൊന്ന്‌. ഒരു കെട്ടിടവും അതിന്റെ പരിസരവും പല നിലക്കും ബന്ധപ്പെട്ടിരിക്കുന്നു. ചുറ്റുമതിലുകളും പ്രവേശകങ്ങളും അതിന്റേതായ ദൗത്യങ്ങളാണ്‌ നിർവഹിക്കുന്നത്‌. സാധാരണ ഗതിയിൽ ഗ്രാമ-നഗര-സംവിധാനം (ഞൗ​‍ൃമഹ മിറ ഡൃയമി ഉലശെഴി) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

ഇസ്ലാമിക വാസ്തുശിൽപത്തെ വ്യതിരിക്തമാക്കുന്നത്‌ അതിന്റെ അമൂർത്തതയാണ്‌. അലങ്കാര കലയുടെ പ്രധാന ഭാഗമായ ഇത്‌ അതിഭൗതികതയെയാണ്‌ സൂചിപ്പിക്കുന്നത്‌. പൊതുവെ, അലങ്കാര കലകളിലെ അമൂർത്തത ഭാവനയിൽ കാണാനും അനന്തര വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും തരിമ്പും പ്രയാസമുണ്ടാവില്ല. കാരണം, ചിന്തകൾക്ക്‌ അനുഗുണമല്ലാത്ത, പ്രകൃതിവിരുദ്ധമായ ഏതു തരത്തിലുള്ള ശൈലീകരണത്തെയും ഇസ്ലമിക കല തള്ളിക്കളയുന്നു. എന്നാൽ ഗോപുരം, സൗധം, ഭൂദൃശ്യ സജ്ജീകരണം, നഗരസംവിധാനം തുടങ്ങിയവയിൽ അമൂർത്തത വായിച്ചെടുക്കൽ വളരെ എളുപ്പമാണ്‌. അതുകൊണ്ടുതന്നെ ഏതൊന്നിന്റെയും പ്രകൃത്യയായുള്ള രൂപത്തിൽ മാറ്റം വരുത്തിയാണ്‌ ഇസ്ലാമിക കലയിൽ അമൂർത്തത സാക്ഷാൽക്കരിക്കപ്പെടുന്നത്‌.

പ്രകൃതിയുടെ ഈ ആകൃതിമാറ്റത്തിന്‌ ഇസ്മാഈൽ റാജി ഫാറൂഖി അഞ്ച്‌ ന്യായങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്‌. പുതുതായി നിർമിച്ച വാസ്തുശിൽപത്തിന്റെ ബാഹ്യരൂപാവതരണമാണ്‌ അതിലൊന്ന്‌. ഘനരൂപങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഭൂദൃശ്യം, സൗധസമുച്ചയം തുടങ്ങിയവയിലാണ്‌ ഇതുപയോഗിക്കപ്പെടുന്നത്‌. വ്യക്തമായി പറഞ്ഞാൽ വാസ്തുശിൽപത്തിന്റെ അമൂർത്തസ്വഭാവം പൂർണമാകുന്നതുതന്നെ ഈ ബാഹ്യാവരണം കൊണ്ടാണ്‌.(2)

രണ്ടാമത്തേത്‌ നിർമാണവസ്തുക്കളുടെ രൂപാന്തീകരണമാണ്‌. വസ്തു അപ്രധാനവും സൗന്ദര്യം പ്രധാനവുമാകുന്ന അവസ്ഥയാണിത്‌. ഇവിടെ കാഴ്ചക്കാരനെ വശീകരിക്കാനെത്തുന്നത്‌ കെട്ടിടത്തിന്റെ ആകാരമോ ഭീകരതയോ അല്ല. മറിച്ച്‌ അതിന്റെ നിർമാണഘടനയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമാണ്‌. വസ്തു എന്ന മൂർത്തരൂപത്തിനപ്പുറം ഘടനയെന്ന അമൂർത്തരൂപമാണ്‌ ഇവിടെ തെളിഞ്ഞുവരുന്നത്‌. നിർമാണ ഘടനയുടെ രൂപ പെരുമാറ്റവും മതിൽകെട്ടുകളുടെ രൂപാന്തരീകരണവുമാണ്‌ മറ്റു രണ്ടെണ്ണം. പുറത്തുനിന്നുള്ള കലാവീക്ഷണവും ചുറ്റുമതിലിന്റെ സൗന്ദര്യവുമാണ്‌ ഇവിടെ വിഷയീഭവിക്കുന്നത്‌. അവസാനമായി ധർമവൈവിധ്യങ്ങളുടെ രൂപാന്തരീകരണം. നിർമിതംആയ വാസ്തുശിൽപത്തിൽ എങ്ങനെ ക്രിയാവിക്രയങ്ങൾ നടത്തപ്പെടുന്നുവെന്നാണ്‌ ഇവിടെ പരിഗണിക്കപ്പെടുന്നത്‌. അഥവാ, അമൂർത്തത അപ്പോഴും നിലനിൽക്കുന്നുവെന്ന്‌ സാരം.(3)

ഇസ്ലാമിക വാസ്തുശിൽപങ്ങൾക്ക്‌ ദൃഷ്ടികൾക്കൊള്ളൊനാകാത്ത ഒരു വിശുദ്ധ വശമുണ്ട്‌. കേവലം മണ്ണ്‌, കല്ല്‌, കുമ്മായം എന്നതിലുപരി ഒരു ആത്മിക പരിവേഷമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. വാസ്തുകലയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായ കഅ​‍്ബാലയവും ഇതിന്‌ തെളിവാണ്‌. സാക്ഷാൽ ദ്രഷ്ടാക്കൾ വായിച്ചെടുക്കുന്നതിലപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രവും ദൈവബോധത്തിന്റെ പാരമ്യതയുമാണ്‌ ഇതിൽ കുടികൊള്ളുന്നത്‌. ഹുസൈൻ നസ്ര്‌ പറയുന്ന പോലെ വിശുദ്ധ വാസ്തുകല (ടമരൃലറ അ​‍ൃവശലേർ​‍ൃല) ദിവ്യസൃഷ്ടിയുടെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. അഴുക്കകറ്റുന്ന മേൽവസ്ത്രത്തിനുള്ളിൽ ആത്മാവിനെ പോഷിപ്പിക്കുന്ന കലയുടെ ഹൃദയഭാഗമുണ്ട്‌. ഈ ആത്മധാര കലകളിൽ നിൽക്കുന്നിടത്തോളം കാലം കല ദൈവവിശ്വാസത്തിന്റെ പൊരുളുൾക്കൊള്ളുന്നു.

ശാന്തിനികേതനങ്ങളാണ്‌ സത്യത്തിൽ ലക്ഷണമൊത്തൊരു വാസ്തുശിൽപം. ഏകദർശനത്തിലൂടെ തന്നെ ആത്മിക നിർവൃതി സിദ്ധിക്കുന്നതോടൊപ്പം പ്രക്ഷുബ്ധ മാനസങ്ങൾക്കിത്‌ കുളിർമ പകരുന്നു. കൈറോയിലെ ഇബ്‌നുതൂലുൻ മസ്ജിദ്‌ ഈ ഗണത്തിൽ പെട്ടതാണ്‌. അലങ്കാരനിബിഢമായ ഇതിന്റെ പ്രഥമ ദർശനം തന്നെ മനുഷ്യനെ മദിക്കാൻ മാത്രം പര്യാപ്തമാണത്രെ. ബാഹ്യനിർമാണത്തിന്റെ മേന്മയാണിത്‌. ഹൃദയമരുഭൂമികളുടെ ദാഹം.

ഓരോ കെട്ടിടത്തിന്റെ നിർമാണ ഘടനക്കും അവയുടെ പണിതാവായ മനുഷ്യാത്മാവുമായി ബന്ധമുണ്ട്‌. കെട്ടിടത്തിന്റെ ആകാരവും അലങ്കാര മേഖലകളും മാറുന്നതിനനുസരിച്ച്‌ ഈ ബന്ധത്തിലും മാറ്റം വരുന്നു. അവയോടുള്ള അടുപ്പത്തിലും സമീപനത്തിലും വിശാലത വന്നുപിണയുന്നു. ഇസ്വ്ഫഹാനിലെ ശാഹ്‌ മസ്ജിദും ശൈഖ്‌ ലുഥ്ഫുല്ലാ പള്ളിയും ഇസ്ലാമിക നിർമാണകലയുടെ മകുട ബിംബങ്ങളാണ്‌. അതുകൊണ്ടുതന്നെ ദ്രഷ്ടാക്കൾ അതിനുസൃതമായ സമീപനമാണ്‌ ഇതിനോട്‌ പുലർത്തിക്കൊണ്ടിരിക്കുന്നത്‌. നിർമാണവൈഭവം കണ്ട്‌ മനസ്സ്‌ മാറുന്നതും പരിസരം മറക്കുന്നതും ഇത്തരത്തിലാണ്‌.
ഇവിടെ ഒരു ഗോപുരം നിർമിക്കുന്നത്‌ ദർശനചാതുരിക്കോ ആചാര്യകീഴ്‌വഴക്കത്തിനോ അല്ല. ഒരുപക്ഷേ, അത്യുഷ്ണത്തിനോ ശൈത്യത്തിനോ ഇത്‌ തടവായേക്കാം. പക്ഷേ, ഇസ്ലാമിക കലയിൽ അതിനൊരു സ്ഥാനമുണ്ട്‌. ഭൗമോപരിതലത്തിൽ നിന്നോ കെട്ടിട മച്ചിൽ നിന്നോ സ്വർഗലോകത്തേക്ക്‌ എത്തിനോക്കുന്ന ഇത്‌ ദൗഹീദിന്റെ മൗനപ്രഘോഷണമാണ്‌. ദൈവത്തിന്റെ ഏകതയും സമഷ്ടിയുടെ ബഹുത്വവും-ആശ്രയത്വവും-ഇവിടെ പ്രകടമാകുന്നു. ഭക്തലോകത്തെ സംബന്ധിച്ചിടത്തോളം ഐഹികതയുടെ ഊരാവലയത്തിൽ നിന്ന്‌ ദൈവലോകത്തിന്റെ ശാന്തതയിലേക്ക്‌ ആരോഹണം ചെയ്യാനുള്ള അമരമാണിത്‌. ശാരീരിക പ്രയാണത്തിന്‌ പകരം ആത്മയാനം മാത്രമേ ഇവിടെ നടക്കുന്നുള്ളുവെന്നു മാത്രം.

സ്മാരകങ്ങളും മിനാരങ്ങളും പുണ്യാത്മാക്കളുടെ ലോക(അ​‍ിഴലഹശര ണീ​‍ൃഹറ)ത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. സമചതരും (ഞലരമ്ഴഹല) ഭൗതികതയെ തന്നെ ഓർമപ്പെടുത്തുന്നു കെട്ടിട പൂമുഖത്തെ മുഖാറനകളാ(പിഞ്ഞാണം, ഇഷ്ടിക, വെങ്കലം തുടങ്ങിയവ ഉപയോഗിച്ചുള്ള ത്രിമാന കലാരൂപങ്ങൾ)കട്ടെ അഭൗമചിന്തക്കാണ്‌ മനുഷ്യനിൽ സൃഷ്ടി നൽകുന്നത്‌. ഇവക്കെല്ലാമൊപ്പം, നിർമാണകലയിലെ സവിശേഷതകളിലൊന്നായ സ്തൂപങ്ങളുടെ ബാഹ്യാലങ്കാരം ദിവ്യസൗകുമാര്യത്തിന്റെ ചൂണ്ടുപലകയാണ്‌. താഴികക്കുടങ്ങളും കുംഭഗോപുരങ്ങളും കണക്കെ ഇവയും മനോഹാരിത ശൈലികളിൽ പെടുന്നു.
നസ്ര്‌ സമർഥിക്കുന്ന പോലെ ഇസ്ലാമിക വാസ്തുകലയിൽ പ്രകാശ(ഘശഴവ​‍േ)ത്തിന്‌ അനിഷേധ്യമായൊരു പങ്കുണ്ട്‌. അല്ലെങ്കിലും കലക്ക്‌ ദൈവവുമായി ബന്ധമുള്ളതുകൊണ്ടുതന്നെ ദിവ്യപ്രഭക്ക്‌ കലയുമായി പൊരുത്തമുണ്ടാവുക അനിവാര്യമാണ്‌. വിശാലാർഥത്തിൽ ഖുർആൻ അതിന്‌ സാക്ഷി നിൽക്കുന്നുണ്ട്‌: ‘ദൈവം ആകാശഭൂമികളുടെ പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ വിളക്കുമാടത്തിലെ ഒരു ചെരാതു പോലെ. അതുതന്നെ ഒരു സ്ഫടികത്തിനകത്തും. സ്ഫടികം ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു.'(4) ആദ്യപ്രകാശം തമസ്സാർന്ന ലോകത്തെ പ്രഭാമയമാക്കിയപോലെ ഇത്‌ നിർമാണകലയെ സുന്ദരമാക്കുന്നു. ഉദാഹരണത്തിന്‌ ഗ്രാനഡയിലെ കൊട്ടാരസമുച്ചയവും ഇറാനിയൻ ആരാധനലായങ്ങളും താജ്മഹലും. നിപുണകരങ്ങളേതായാലും ഇസ്ലാമിക കലാശൈലി പരിരംഭണം ചെയ്തതിനാൽ ഇവയിൽ അസ്തമിക്കാത്ത ഒരു വെട്ടമുണ്ട്‌. അതന്വേഷിച്ചാണ്‌ സഞ്ചാരികൾ ഇന്നും ഇവ തേടി എത്തിക്കൊണ്ടിരിക്കുന്നത്‌. ബർകാർത്ത്‌ (ആ​‍ൗ​‍ൃരസവമൃറ​‍േ) ഇവ്വിഷയകമായി വളരെ മുമ്പുതന്നെ ചിന്തിച്ചിരുന്നു. അൽഹംറയെക്കുറിച്ച്‌ പറയവെ അദ്ദേഹമെഴുതി: ‘ഇസ്ലാമിക വാസ്തുകലയിൽ പ്രകാശത്തിന്റെ മനസ്സിലാക്കണമെങ്കിൽ ഗ്രാനഡയിലെ കൊട്ടാരസമുച്ചയം നേരിൽ കണ്ടാൽ മതി. അതിലെ സിംഹ-മുറ്റവും അതിന്റെ പശ്ചാത്തലവും പ്രകാശനിർഭരമാണ്‌.'(5)

ആദ്യകാലം മുതൽക്കേ സ്വൂഫികൾ ഇതിൽ ബദ്ധശ്രദ്ധരായിരുന്നു. സ്വൂഫിസവും ആധ്യാത്മികതയും എത്രമാത്രം പരസ്പര ബന്ധിതമാണെന്ന്‌ അവർ മനസ്സിലാക്കി. അങ്ങനെയാണ്‌ സുഹ്‌റവർദിയും ശംസുദ്ദീൻ ശഹ്‌റസൂരിയും ഖുഥ്ബുദ്ദീൻ ശീറാസിയും കടന്നുവരുന്നത്‌. ആത്മികതയുടെ ശ്രദ്ധാലോകത്ത്‌ വിരാജിച്ചിരുന്ന അവർ ദിവ്യവെളിച്ചത്തിന്റെ നിഴൽ കാണുമ്പോഴാണ്‌ ഇതിൽ ബോധവാന്മാരായിരുന്നത്‌. ഇസ്ലമിക വാസ്തുകലയിലെ മിനാരങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളിച്ചത്തെ അർഥമാക്കുന്ന അറബീസംജ്ഞയിൽ നിന്നാണ്‌ ഇതിന്റെ ജന്മം തന്നെ. അല്ലെങ്കിൽ ഇരുളാർന്ന വഴിത്താരയിൽ നിന്ന്‌ മനുഷ്യനെ സന്മാർഗദർശനം നടത്തിയത്‌ മിനാരങ്ങളായിരുന്നു. ടുണീഷ്യയിലെ ഖൈറുവാൻ മസ്ജിദ്‌ ഈ യാഥാർഥ്യങ്ങളെ സുവിദിതമാക്കുന്നതാണ്‌.(6)

സാഹചര്യങ്ങൾക്ക്‌ വിരുദ്ധമായി നിറങ്ങ(ഇ​‍ീഹീ​‍ൗ​‍ൃ​‍െ)ളാണ്‌ ഇസ്ലാമിക നിർമാണകലയെ ആകർഷണീയമാക്കുന്ന മറ്റൊരു ഘടകം. വർണങ്ങൾക്ക്‌ ഭൗതികത പകരുന്ന ആധുനിക ശൈലികൾക്ക്‌ പകരം നിറങ്ങൾക്ക്‌ ആത്മികത പകരുന്ന സമ്പ്രദായമായിരുന്നു അന്നത്തേത്‌. നിശ്ചിത വർണങ്ങളിൽ സന്തോഷവും സന്താപവും ആർദ്രതയും നിബിഡമായ ഒരു വാസ്തുശിൽപം പുസ്തകങ്ങളെക്കാൾ വാചാലമായി പരിവർത്തിതമാകുകയായിരുന്നു.

വെളുപ്പുനിറം ആത്മികതയുടെ മുഖമുദ്രയാണ്‌. തിരുമേനി � സ്നേഹിച്ച ഈ നിറം അനുയായികൾ വസ്ത്രധാരണയിൽ വരെ അനുകരിച്ചുവരുന്നു. സത്യത്തിൽ, തൗഹീദിന്റെ വഴിയിൽ, ഭൂമിയിലെ സ്വർഗീയാനുഭൂതിയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌. കറുപ്പ്‌ ഗാംഭീര്യതയെ പ്രതിനിധാനം ചെയ്യുന്നു. സൗന്ദര്യവുമായി പിണഞ്ഞുകിടക്കുന്ന ഇതാണ്‌ വിശുദ്ധ കഅ​‍്ബായത്തിലൂടെ പുറത്തുവരുന്നത്‌. കഅ​‍്ബാലയത്തെക്കുറിച്ച്‌ പറയുമ്പോൾ ബർകർത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്‌. അഥവാ, കഅ​‍്ബാലയത്തിന്റെ നിർമാണഘടന മനുഷ്യാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു.(7) അതിന്റെ ആകൃതിയിലും അലങ്കാരത്തിലും യാഥാർഥ്യബോധത്തിന്‌ അമിതമായ പങ്കുണ്ട്‌. പച്ച സ്വർഗീയതയെ പ്രതിഫലിപ്പിക്കുന്നു. മസ്ജിദുന്നബവിയുടെ താഴികക്കുടം മുതൽ ദൈവാലങ്കാരത്തിന്റെ പ്രകൃതി വരെ ഇതിന്റെ നിത്യദർനമാണ്‌. നീല മഹത്വത്തെ വിവരിക്കുന്നു. ഇറാനിയൻ വാസ്തുവിദ്യയിൽ ഇതിന്റെ സ്വാധീനം ധാരാളമാണ്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top