ഹൂറിയും കൊതിച്ചു പോം ഈ പുഷ്പ ഭംഗിയെ

Jaihoon

രാവും പകലും ഞാന്‍ തിരക്കിയ ഈ മാര്‍ഗദര്‍ശകന്‍
അത്തരമൊരു മുത്തിതുവരെ എന്‍ കൈകളില്‍ വന്നു ചേര്‍ന്നതില്ല

സ്വപ്നമധ്യേ ഞാന്‍ കണ്ട ‘സാഖി’യെപ്പോലൊരുത്തനെ
ജീവിതയാത്രയിലെ മധുസേവയിലൊരിക്കലും നാളിന്നോളമായ്‌ ഞാന്‍ കണ്ടതില്ല..

നൈരാശ്യബോധം ‘ജയ്ഹൂനു’ പതിവില്ല;
എങ്കിലും എന്‍ ചുണ്ടില്‍ ചൊദ്യമൊന്നുയരുന്നു…

സ്വര്‍ഗീയനാരിമാര്‍ ‘ഹൂറികള്‍ക്കസൂയയായ്‌
ഈ ലോകമെങ്ങും ഒരു പൂവേതുമില്ലെന്നോ?!

Translated by Alavi Al Hudawi.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top