താവകസ്നേഹത്തില്‍ തളരിതനായ്‌ ഞാന്‍

Jaihoon
സര്‍വാധിരാജനാം ഏകനാഥന്‍
സ്തുതികള്‍ ചൊരിഞ്ഞവര്‍ തിരുദൂതരേ
‘ഇഖ്‌റ’ഇന്‍ മഹിത സന്ദേശമാല്‍
യജമാനന്‍ ദൂതനായ്‌ അയച്ചവരേ
അങ്ങോരിലേക്കാം ഞങ്ങളുടെ പാലായനം
പ്രിയ ‘സഹ്‌റാ ബതൂലി’ന്‍ തിരു താതരേ
അഭയമായ്‌ യാതൊന്നുമില്ലാത്തൊരു ദിനം
അങ്ങാണ്‌ ഞങ്ങല്‍ക്ക്‌ പ്രൌഢി; പ്രതാപവും.
നേതാക്കളെന്നു ഞങ്ങള്‍ വിളിച്ചര്‍
ആപത്തൂ വേളയില്‍ നമ്മെ കൈവിട്ടവര്‍
അവരൊക്കെ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു;
“അധികാരമൊന്ന്‌ മതം വേറെയൊന്ന്‌”
മണ്ണിലും വിണ്ണിലും അങ്ങാണ്‌ ചര്‍ച്ച
കൌസറിന്‍ സൌഭഗം അങ്ങേക്കു സ്വന്തവും
എത്രമേല്‍ അങ്ങയെ ഞങ്ങള്‍ പുകഴ്ത്തണം
എത്രമേല്‍ അങ്ങയെ ഞങ്ങള്‍ സ്നേഹിക്കണം
ഈ പാപിയെ വിശ്വസിച്ചീടുകെന്‍ നായകാ
എന്‍ സ്നേഹമത്രയും അങ്ങേക്കു തന്നെയാം
സിദ്ധനും സാധുവും ഒന്നുമല്ലെങ്കിലും
താവക സ്നേഹത്തില്‍ തളരിതനാണിന്നു ഞാന്‍
അങ്ങയെക്കുറിച്ച്‌ ഞാന്‍ വല്ലതും ചൊല്ലിയാല്‍
സ്നേഹാതിരേകത്താല്‍ എന്‍ ശബ്ദമിടറുന്നു
യാ അള്ളാഹ്‌ !
മര്‍ത്യനെ തിന്നുന്ന തീനാള രക്ഷക്ക്‌
‘ജയ്ഹൂന്‍’ ഇവനേറെയില്ലല്ലോ കര്‍മങ്ങള്‍
നിന്‍ പ്രിയ ദൂതന്റെ തിരുനാമം ചൊല്ലുകില്‍
തീവ്രാനുരാഗത്താല്‍ രക്തം സ്രവിച്ചിടും
ഒരു കൊച്ചു ഹൃദയമാം ആകെയിവനുളളത്‌
Translated by Alavi Al Hudawi.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top