മാനവികതയുടെ വിഹ്വലതകളിലേക്ക്‌ തുറക്കുന്ന മുന്നാം കണ്ണ്‌

Egoptics

Egoptics

ഉൽകണ്ഠാകുലമായ വർത്തമാനത്തിന്റെ ഇരുണ്ട വാർത്തകൾക്കിടയിൽ മാനവികതയാണ്‌ ഏറ്റവും വലിയ സത്യമെന്ന്‌ ഉറക്കെ വിളിച്ചു പറയുന്ന അപൂർവ്വ രചനകളുടെ സമാഹാരമാണ്‌ ജയ്ഹൂൻ എഴുതിയ ഈഗോപ്റ്റിക്സ്‌. സാമ്രാജ്യത്വത്തിന്റെ ക്രൂരദംഷ്ട്രങ്ങൾ നിസ്സഹായരായ മൂന്നാം ലോക രാഷ്ട്രങ്ങളുടെ കരൾ ചോര ഊറ്റിയെടുക്കുമ്പോൾ നിശബ്ദമാകുന്ന സമകാലിക സാമൂഹ്യ ഘടനക്കെതിരെ ശക്തമായി തന്റെ തൂലികയിലൂടെ എഴുത്തുകാരൻ പ്രതികരിക്കുകയാണ്‌. ഭീകരതക്ക്‌ ഒരു മുഖം മാത്രം നൽകി തങ്ങൾ നടത്തുന്ന എല്ലാ ക്രൂരതകളെയും മറച്ചുപിടിക്കുന്ന മുതലാളിത്തത്തിന്റെ അപകടകരമായ മുഖം ശ്രദ്ദേയമായ രീതിയിൽ തുറന്നു കാട്ടാൻ ഈ പുസ്തകത്തിന്‌ സാധിക്കുന്നു. നിസ്സഹായരും പീഡിതരുമായ ജനതയുടെ ആർത്തനാദങ്ങൾ ഒപ്പിയെടുത്ത്‌ ശബ്ദമില്ലാത്ത സമൂഹത്തിനു വേണ്ടി ഉറക്കെപ്പറയാൻ ഒരു യുവ എഴുത്തുകാരൻ നടത്തുന്ന പ്രോത്സാഹനകരമായ ശ്രമങ്ങളാണ്‌ ഈഗോപ്റ്റിക്സിലെ കവിതകളും ലേഖനങ്ങളും.

മിസ്റ്റിക്‌ രചനയുടെ അപൂർവ്വ ചാരുതയും മലബാറിന്റെ ഗൃഹാതുരതയും സംഗമിക്കുന്ന ഈ സമാഹാരം പ്രവാസിയുടെ നൊമ്പരങ്ങൾ മാത്രമല്ല പകർന്നു നൽകുന്നത്‌. വേരറ്റു പോവാത്ത ബന്ധങ്ങൾ, പിടയുന്ന നെഞ്ചിൽ ഏറ്റുവാങ്ങി മഹത്തരമാണ്‌ തന്റെ നാടിന്റെ സാംസ്കാരിക പൈതൃകമെന്ന്‌ ജയ്ഹൂൻ ലോകത്തോട്‌ പറയുന്നു. ഇന്റർനെറ്റ്‌ മാധ്യമത്തിലുടെ ലോകശ്രദ്ധ നേടിയ ഇംഗ്ലീഷ്‌ കവിതകളും ലേഖനങ്ങളും മലയാള സർഗസമ്പത്തിന്റെ മൊഴിമാറ്റംകൂടിയാണ്‌. ഉമർഖാളിയടക്കമുള്ള സൂഫി കവികളുടെ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന കവിതകളിൽ ഇഖ്ബാലിയൻ ദർശനത്തിന്റെ മനോഹാരിതയും ജലാലുദ്ദേ‍ീൻ ർറൂമിയുടെ ദാർശനികതയും ഒന്നായി ചേരുന്നുണ്ട്‌. മലബാറിന്റെ പൈതൃകം ഇംഗ്ലീഷ്‌ വായനക്കാരിലേക്ക്‌ സുന്ദരമായി അവതരിപ്പിക്കുന്ന ഈഗോപ്റ്റിക്സ്‌ ഒരു പക്ഷേ ഇത്തരത്തിലുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ്‌.
ആത്മീയത ഏറ്റവും വലിയ വിൽപനച്ചരക്കാവുന്ന പുതിയ കാലത്ത്‌ മലിനമാക്കപ്പെടുന്ന വിചാരങ്ങൾക്കെതിരെ മൂല്യബോധത്തോടെ പ്രതികരിക്കൻ ജയ്ഹൂന്‌ സാധിക്കുന്നുണ്ട്‌. മതത്തിന്റെ ന? തുറന്നെഴുതുമ്പോഴും അതിനെ വികളമാക്കൻ നടത്തുന്ന ശ്രമങ്ങളെ ഈ കൃതിയിൽ പരിഹസിക്കുന്നു. മലബാറിന്റെ മിത്തുകളും സാമൂഹ്യ ഘടനയും മലയാളികളല്ലാത്ത വായനക്കാർക്കു മുമ്പിൽ ത?യത്വത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞുവേന്നത്‌ ഈഗോപ്റ്റിക്സിന്റെ വിജയമായി കാണാവുന്നതാണ്‌.

മാനവീകതയെന്ന സത്യത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മനുഷ്യന്റെ ഒരിക്കലുമൊടുങ്ങാത്ത വ്യഥകൾക്ക്‌ വ്യത്യസ്തമായ മുഖം നൽകാനും ജയ്ഹൂൻ ശ്രമിക്കുന്നുണ്ട്‌. പാഷ്ചാത്യവൽക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ ജീർണ്ണതകളെ ഉൽകണ്ഠയോടെ വീക്ഷിക്കുകയും അതിന്റെ യാഥാർത്ഥ്യത്തെ മുൻവിധികളില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം അപൂർവ്വമായ വായനാനുഭവമാണ്‌ നമുക്ക്‌ പകർന്നു നൽകുന്നത്‌. ലോകത്തിന്‌ നഷ്ടമാവുന്ന സാന്ത്വനത്തിന്റെ സ്പർശം സ്ഥാപിച്ചെടുക്കുവാനുള്ള ഒറ്റയാൻ പോരാട്ടമായി ഈഗോപ്റ്റിക്സിനെ വിശേഷിപ്പിക്കാവുന്നതാണ്‌. ഷാർജയിൽ നടന്ന ചടങ്ങിൽവെച്ച്‌ പാണക്കാട്‌ സയ്യിദ്‌ ബഷീറലി ഷിഹാബ്തങ്ങൾ കഴിഞ്ഞമാസം ഈ ഗ്ര്ന്ഥം പ്രകാഷ?​‍്‌ ചെയ്തു.

ഈഗോപ്റ്റിക്സ്‌
(ഇംഗ്ലീഷ്‌ കവിത, ലേഖന സമാഹാരം)
ഗ്രന്ഥകർത്താവ്‌: ജയ്ഹൂൻ
പ്രസാധകൻ: ഒലീവ്‌ പബ്ലിക്കേഷൻസ്‌
വിതരണം: കറന്റ്‌ ബുക്സ്‌ തൃശൂർ

ചന്ദ്രിക വാരാന്തപ്പതിപ്പ്‌, ഒക്റ്റോബർ 20, 2002

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top