വിലാപം

യാതന പ്രേമത്തില്‍ പുതുമയില്ലാത്തത്‌ തന്നെ പിന്നെ എന്തിനതിനെ വിവരിച്ച്‌ സമയം കളയണം?

എന്‍ മൃദുലമാം ആത്മാവിനെ നോവിച്ച ഇളം പൂവേ!
നിന്‍ കാത്തിരിപ്പില്‍ ഞനെത്ര വേദനിച്ചെന്നു ചോദിച്ചാലും-
എന്നോടല്ലാതെ മറ്റാരോടും…

എന്റെ കണ്ണുകളോട്‌-
ഞാന്‍ ഒഴുക്കിറ്റ കണ്ണുനീര്‍ തുള്ളികളെ കുറിച്ച്‌
ഈ കാലത്തിലടുത്തൊന്നും –
അതിങ്ങനെ കരഞ്ഞിട്ടില്ല

എന്റെ ഹൃദയത്തോട്‌-
നിന്‍ വൈകിയ വരവും കാത്ത്‌
എത്ര തളര്‍ന്നാണ്‌ അത്‌ സ്പന്ദിച്ചതെന്ന്‌…

എന്റെ കണ്ണാടിയോട്‌-
ഒരു അപരിചിതന്‍ പോല്‍ തിരിച്ചറിഞ്ഞില്ല
ഞാന്‍ ആരെന്ന്‌ ആരുടെയെന്ന്‌.

നിലത്ത്‌ വിരിച്ച നമസ്കാര പായയോട്‌-
എന്റെ കണ്ണുനീര്‍ തുള്ളികള്‍ അതിന്മേല്‍ എത്ര വീണെന്ന്‌

നീലാകാശത്തോട്‌-
എന്‍ തീഷ്ണമാം പ്രാര്‍ത്ഥനകളെ കുരിച്ച്‌-
അല്ലാഹുവിലേക്ക്‌ അത്‌ വീണ്ടും വീണ്ടും ഉയരട്ടെന്ന്‌ എത്ര ആഗ്രഹിച്ചു

ആഹ്‌! നിന്റെ കാരുണ്യവാനായ റബ്ബിനോട്‌ തന്നെ ചോദിച്ചാലും-
അവനില്‍ എത്ര പ്രതീക്ഷ അര്‍പ്പിച്ചെന്ന്‌

എന്റെ സഖീ!
എന്റെ വിലാപത്തിന്‍ കെട്ടു കഥകള്‍ വിശ്വസിക്കണമെന്നില്ല
പ്രേമിക്കുന്നവന്റെ വിവേകത്തെ മോഷ്ടിക്കുന്ന രോഗമാണ്‌ പ്രേമം
സത്യത്തെ ബ്രഹ്മത്തില്‍ നിന്ന്‌ അതിന്‌ വേര്‍തിരിക്കാനാവില്ല
കുറ്റം പ്രേമത്തിന്‍ ഉന്മാദലഹരി തന്നെ!

അതു കൊണ്ട്‌-
എന്‍ മൃദുലമാം ആത്മാവിനെ നോവിച്ച ഇളം പൂവേ!
നിന്‍ കാത്തിരിപ്പില്‍ ഞാനെത്ര വേദനിച്ചെന്നു ചോദിച്ചാലും-
എന്നോടല്ലാതെ മറ്റാരോടും…

പിനീടൊരിക്കല്‍ എന്റെ ബോധം തിരിച്ചു കിട്ടിയാല്‍
കാര്യങ്ങളുടെ സത്യാവസ്ഥ ഞാന്‍ പറഞ്ഞു തരാം

എന്നിലേക്ക്‌ പെട്ടെന്ന്‌ വന്നണഞ്ഞാലും
അല്ലെങ്കില്‍ അതിനേക്കാള്‍ വേഗത്തില്‍
നിനക്ക്‌ കഴിയുന്നത്ര വേഗത്തില്‍ വന്നാലും

ആകാശത്ത്‌ നിന്ന്‌ ആ ‘ഭയാനക വിളിയാളം’ വരുാ‍ മുംബെ-വന്നണഞ്ഞാലും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top