നിന്റെ സ്നേഹം കൊണ്ട്‌ ഞങ്ങളെ ബന്ധിക്കണേ!

foto : https://davidgiuffre.wordpress.com/photography/


ഇപ്പോഴും ഞങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ ഉറപ്പ്‌ വന്നിട്ടേ ഇല്ല
ശരിയായ അളവില്‍ നിനക്ക്‌ നന്ദി രേഖപ്പെടുത്തിയോ എന്ന്‌ ?

എന്നാലും ഞങ്ങള്‍ നിന്നോട്‌ ചോദിക്കുന്നു-
ഒരുപാട്‌ സ്നേഹത്തിന്‌ വേണ്ടി ഞങ്ങള്‍ യാചിക്കുന്നു

കഴിഞ്ഞുപോയ സമാധാനത്തിന്റെ ദിനങ്ങള്‍ ഞങ്ങള്‍ക്ക്‌ നല്‍കണേ
എല്ലായിടത്തും എപ്പൊഴും സന്തോഷം വിരിയിക്കണമേ

സ്നേഹത്തിന്‍ സഞ്ചാരത്തില്‍ ഒരുപാട്‌ പറക്കാന്‍ അനുഗ്രഹിക്കണേ
പിണങ്ങാനുള്ള നിമിഷങ്ങളെ നീ വിദൂരത്താക്കണേ

ശപിക്കപ്പെട്ടവനില്‍ നിന്നും നീ ഞങ്ങളെ സംരക്ഷിക്കണേ
ഞങ്ങളെ വേര്‍പിരിക്കാനുള്ള അവന്റെ ഗൂഡാലോചനകളെ ഞങ്ങള്‍ ഭയക്കുന്നു.

റബ്ബേ നിന്നിലേക്കു ഉയര്‍ത്തുന്നു ഈ കൊച്ചു കരങ്ങളെ-
എല്ലാ ചുണ്ടുകളിലും വാഴ്ത്തീടണമേ ഈ സ്നേഹത്തെ!

സുജൂദില്‍ കിടന്നു കൊണ്ട്‌ ചോദിക്കുന്നു ഞാന്‍-
നിന്റെ സ്നേഹം കൊണ്ട്‌ ഞങ്ങളെ ബന്ധിക്കണേ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top