വിവാദ വിഷയങ്ങളെ സംബന്ധിച്ച്‌: അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥകൊണ്ടൊരുപമ


ജനമദ്ധ്യേയുള്ള അഭിപ്രായ ഭിന്നതകളില്‍ ഭൂരിഭാഗത്തേയും വീക്ഷിക്കുന്നതായാല്‍ ഓരോരുത്തര്‍ പറയുന്നതും ഓരോ തരത്തില്‍ ശരിയായൈരിക്കും. എന്നാല്‍ അവ്ര് ചിലതിനെ മാത്രം കണ്ടിട്ട്‌ മുഴുവനും കണ്ടതായി കരുതുന്നു. ഇവരുടെ സ്ഥിതി തങ്ങളുടെ നാട്ടില്‍ ആന വന്നിരിക്കുന്നതായി കേട്ടിട്ടു അതിനെ കാണാന്‍ പോയ അന്ധരെ പോലെയത്രെ. ഈ അന്ധന്മാര്‍ കൈകൊണ്ട്‌ ആനയെ അറിയാമെന്ന് കരുതി അതിനെ സ്പര്‍ശിച്ച്‌ നോക്കി. ഒരുവന്‍ ആനയുടെ ചെവിയിലും മറ്റൊരുവന്‍ ആനയുടെ കാലിലും മൂന്നാമത്തവന്‍ കൊമ്പിലുമായിരുന്നു സ്പര്‍ശിച്ചിരുന്നത്‌. അതിനെതുടര്‍ന്ന് വേറെ ചില അന്ധന്മാര്‍ വന്നു. ആനയുടെ ആകൃതിയെ സംബന്ധിച്ച്‌ അവരോട്‌ ചോദിച്ചപ്പോള്‍ കാലില്‍തൊട്ടവന്‍ ആന തൂണുപോലെയാണെന്നും കൊമ്പില്‍ തൊട്ടആള്‍ ആന വടിപോലെയിരിക്കുന്നുവെന്നും ചെവിയില്‍ സ്പര്‍ശിച്ചവന്‍ ആന കമ്പിളി വസ്ത്രം പോലെ ഇരിക്കുന്നുവെന്നും പറഞ്ഞു. അവരെല്ലാം പറഞ്ഞത്‌ വിവിധ വീക്ഷണഗതികള്‍ പ്രകാരം ശരിയുമാണല്ലോ. എന്നാല്‍ ആനയെ പൂര്‍ണ്ണാമായും തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്ന അവരുടെ വിചാരമാണ്‌ അബദ്ധമായിരിക്കുന്നത്‌.
ഇതേ തരത്തില്‍ തന്നെ പ്രകൃതിവാദിയും ഗണിതകാരനും അവരുടെ കണ്ണുകള്‍ അല്ലാഹുവിന്റെ സന്നിധാനത്തിലൂടെ ഓരോ പ്രവൃത്തിക്കാരുടെ മേല്‍ പതിക്കയാല്‍ അവരുടെ ശക്തിയും അധികാരവും കണ്ട്‌, ഇതു തന്നെയാണ്‌ ലോകാധിപതി, ഇതു തന്നെയാണ്‌ എന്റെ നാഥന്‍ എന്നു പറഞ്ഞു തുടങ്ങി. മറ്റൊരാള്‍ അവരെ യഥാര്‍ത്ഥമാര്‍ഗത്തിലേക്കു കൊണ്ടുവരികയും എല്ലാറ്റിന്റേയും ന്യൂനത അവര്‍ക്ക്‌ ഗ്രാഹ്യമാകുകയും, അതിനപ്പുറം മറ്റൊരു ശ്ക്തി ഉള്ളതായി അവര്‍ ഗ്രഹിക്കുകയും ചെയ്തപ്പോള്‍ ഇത്‌ വേറൊന്നിന്റെ നിയന്ത്രണത്തിലാണെന്ന് അവര്‍ അറിയും. മറ്റൊന്നിന്റെ കീഴിലിരിക്കുന്ന യാതൊന്നും ആരാധ്യനായിരിക്കുവാന്‍ യോഗ്യനല്ലെന്നും ഗ്രഹിക്കുന്നതാണ്‌. അസ്തമിച്ച്പോകുന്ന വസ്തുക്കളെ ഞാന്‍ സ്നേഹിക്കുനില്ലെന്നവര്‍ പറയുകയും ചെയ്യും

1 thought on “വിവാദ വിഷയങ്ങളെ സംബന്ധിച്ച്‌: അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥകൊണ്ടൊരുപമ”

  1. “ഒരു ദേശാഭിമാനി”

    പക്ഷേ ഈ അന്ധന്മാരിലൊരണ്ണവും അന്ധനാണന്നു സമ്മതിക്കുകയുമില്ല! ഞാന്‍ കണ്ടതു മാ‍ത്രമാണു ശരി എന്നു പിടിവാശിയിലുമായിരിക്കും! പക്ഷേ പല അന്ധന്മാരും കൂടി തപ്പിനോക്കി കണ്ടതെല്ലാം ഒരുമിച്ചുകൂട്ടുമ്പോഴാണ് ഈ ആന ആനയാവുന്നുള്ളു അല്ലേ! എന്നിട്ടും ആനയെ അവര്‍ക്കിട്ടു കാണാനും പറ്റണില്ല! എല്ലാവരുടേയും ഗതി ഇതൊക്കെ തന്നെയേ ഉള്ളു! എന്നിട്ടു അതിനു വേണിയുള്ള ഒരു ശണ്ഠേം!….

Leave a Comment

Your email address will not be published. Required fields are marked *