– Jaihoon
ഓ പവിത്ര ചിറകുകളാല്‍ അനുഗ്രഹീതയാം പൊന്‍ പിറാവേ
എത്ര നിനക്ക് കാര്യങ്ങള്‍ അടിക്കടി നഷ്ട്മമാവുന്നു ?
നിന്‍ ഹൃത്തിലിന്ന് ഇത്രയേറെ കുടിപ്പാര്‍ത്തിരിക്കുന്നതെന്തേ?
സ്വന്തം വിചാരാവബോധങ്ങളെത്താന്‍ നീ ഇന്നു ധിക്കരിച്ചു.
നീ നടന്നു നീങ്ങുന്ന ദിശകള്‍ തീര്‍ത്തും അന്യം; അഗമ്യം
അന്യരുടെ വാതില്‍ പാളികള്‍ ഇനിയുമെത്ര നീ മുറന്നുമുട്ടും?
ഓ സുഹൃത്തേ! ഈ ലോകത്തോട് നിനക്കിന്നൊരു മതിപ്പുമില്ലേ?
താല്‍പര്യലേശമന്യേ ഇതിലെ സര്‍വ്വവും നീ മറന്നുപോയോ?
പറയൂ,
ഓ അമൂല്യ സ്വപ്നമേ !
സ്വാര്‍ഥതാപൂര്‍വം നീ എന്റെ അവനിലങ്ങു ലയിച്ചുപോയോ?
ഭൌതികമായ സര്‍വ്വവും നിന്‍ കണ്‍കളിലിന്ന് നിറം കെട്ടുപോയ പോല്‍…
സര്‍വ്വ ദിക്കിലും സാത്തന്റെ പരാക്രമങ്ങള്‍ ജ്വലിക്കവേ
പറയൂ, നിന്റെ ഹൃദയ സൂചി ഇപ്പോള്‍ ഏതു ദിശയില്‍ കറങ്ങുന്നു?
ഞാനുമായ് പങ്കുവെക്കൂ
ഹേ അവന്‍ വര്‍ണ്ണമേകിയ പുഷ്പമേ!
സദാ അവനിങ്കലേക്ക് തിരിയും മനസ്സിന്
ഇത്രമേല്‍ അസൂയാവഹമാം വിധം നിറച്ചാര്‍ത്തണീക്കുവാന്‍
ഏതു മെയിലാഞ്ചിയാണ് നീ മൊഞ്ചോടെ ഇട്ടത്?
നിന്‍ ഹൃദയത്തിന്‍ കോട്ടയല്ലോ സര്‍വ്വത്ര സുരക്ഷിതം
സര്‍വ്വശക്തനോടുള്ള ഭക്തി തന്‍ ചുടുകട്ടകളാല്‍ അത് നിര്‍മ്മിതം
ഓ വാത്സല്യനിധിയാം പ്രിയ സുഹൃത്തേ
തുറന്നു പറയൂ എന്നോട് സര്‍വവും
നിന്‍ നൈ പുണ്യമൊത്തിരി എനിക്കും പകര്‍ന്നു താ
അതു കഴിഞ്ഞാല്‍ നിനക്കെന്നെ ദയാവതം ത്ന്നെ ചെയ്തിടാം
ഹാ! കഷ്ടം! പരമ വിഡ്ഢിയാം എന്‍ സ്വത്വമേ
എന്റെയീ അന്ത്യമില്ലാകഥ വായിക്കുവോര്‍ ജനങ്ങളേ
എന്‍ വാക്കുകള്‍ എങ്ങു നയിക്കുമെന്ന് നാഥനു മാത്രം നിശ്ചയം
എന്‍ നിസാര ഹൃദയ ചഷകത്തിനുമേല്‍ ഒരു മൂടിവെക്കുന്നതാണ് ബുദ്ധി
അല്ലെങ്കിലിനിയും കാവ്യകലാപം ഇളക്കിവിട്ടപേരില്‍ ഞാന്‍ വിചാരണ ചെയ്യപ്പെടും
Translated by Alavi Al Hudawi.