സൂഫിസം ഭീകരതയ്ക്കും അനീതിക്കുമെതിരെ
http://mechandrikaonline.com/viewnews.asp?mcat=articlenews&mitem=AT201112451252
Sufism against Terrorism and injustice
Sayyid Munawwar Ali Shihab Thangal on the Second Sufi Conference at the World Islamic Call Society
All aspects of the lives were openly discussed in the 2nd Sufi Conference held by the World Islamic Call Society of Libya. Moreover, the primary steps required to improve them were also discussed. The conference assessed that Sufism, having lead the previous societies to the path of progress, will be able to suggest solutions for the present challenges. Over 600 saints from almost 30 countries participated in the conference. The conference was able to bring closer the isolated Sufi groups and thus was able to bring Sufism into the mainstream of Muslims.
The following decisions were made in three days long conference
To unite Muslims globally beyond the boundaries of organizations and countries and take required steps for it and to bring awareness among the community about the same. To propagate that this is the only solution for the current crisis that is being faced by the community.
To establish media required for ensuring the reach of Sufi philosophy to the mainstream Muslim community. To create websites, Islamic satellite channels and publications for the same.
To explore about the different Sufi groups that exist in the different parts of the world and to set up an information bureau to differentiate the real and the fraud. The history of Sufism, important figures, traditions and the clear view of Sufism should be understood clearly.
To prepare scientifically and politically for the 2nd Session of the World Tasawwuf conference.
This conference was held under the leadership of The International Beaureu of Sufism, formed in 1995, in Libya. Its aim is the unity Muslims through Sufi philosophy. In the resolution passed, it states that the only solution for the current challenges and crisis we face today is Sufism and that it is the need of the hour.
ലിബിയയിലെ വേള്‍ഡ് ഇസ്ലാമിക് കോള്‍ സൊസൈറ്റിയുടെ രണ്ടാമത് സൂഫി സമ്മേളനം മനുഷ്യജീവിതത്തിന്റെ നാനാതുറകളെയും തുറന്നു ചര്‍ച്ചചെയ്തു. മാത്രമല്ല, അവയെ സമുദ്ധരിക്കാനാവശ്യമായ കര്‍മപദ്ധതികള്‍ക്ക് പ്രാഥമിക രൂപകല്‍പനയേകുകയും ചെയ്തു. അപരിഷ്കൃതരായ മുന്‍കാല സമൂഹങ്ങളെ പരിഷ്കൃതത്തിന്റെ വഴിയിലേക്ക് നയിച്ച സൂഫിസത്തിന് വര്‍ത്തമാനകാല പ്രതിസന്ധികള്‍ക്ക് ഫലപ്രദമായ ബദലുകള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നും സമ്മേളനം വിലയിരുത്തി. മുപ്പതോളം ലോകരാജ്യങ്ങളില്‍ നിന്നുള്ള അറുനൂറിലധികം സൂഫി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഒറ്റപ്പെട്ടുകിടക്കുന്ന സൂഫി പ്രസ്ഥാനങ്ങളെ അടുപ്പിക്കാനും അതുവഴി മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരയില്‍ സൂഫിസത്തിന് ആവശ്യമായ പ്രചാരം നല്‍കാനും സമ്മേളനത്തിന് കഴിഞ്ഞു. സൂഫി പഠനങ്ങളുടെ ധൈഷണിക ഭാവങ്ങള്‍ സമ്മേളനത്തിന്റെ മുഖ്യവിഷയമായിരുന്നു. അടുത്ത ലോക തസവ്വുഫ് സമ്മേളനം അന്തര്‍ദേശീയ നിലയില്‍ നടത്താനാവശ്യമായ കാര്യങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കി. ഇതിന്റെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചുമതല എനിക്കായിരുന്നു ലഭിച്ചത്. മൂന്ന് ദിവസം നീണ്ട സമ്മേളനത്തില്‍ താഴെ പറയുന്ന തീരുമാനങ്ങളിലെത്തിച്ചേര്‍ന്നു.
1 സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കുമതീതമായ ലോക മുസ്ലിം സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും സമൂഹത്തെ അത്തരം ചിന്തകളിലേക്ക് ബോധവല്‍ക്കരിക്കുകയും ചെയ്യുക. സമകാലീന സാഹചര്യങ്ങളില്‍ മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് അവ മാത്രമാണ് പരിഹാരമെന്നും നിര്‍ദ്ദേശിക്കുക.
2 സൂഫി ദര്‍ശനങ്ങളെ മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാവശ്യമായ മീഡിയകള്‍ക്ക് രൂപം നല്‍കുക, ഇതിനാവശ്യമായ വെബ്സൈറ്റുകള്‍, ഇസ്ലാമിക് സാറ്റലൈറ്റ് ചാനലുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ തുടങ്ങുക.
3 ലോകത്ത് ഇന്ന് നിലവിലുള്ള വിവിധ സൂഫിധാരകളെ കുറിച്ച് പഠനം നടത്തി അവയുടെ സത്യസന്ധവും നിര്‍വ്യാജവുമായ മേഖലകളെ അപഗ്രഥിക്കുന്ന ഒരു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തുടങ്ങുക. ഇതുവഴി സാധാരണക്കാര്‍ക്ക് ഈ മേഖലയെ കുറിച്ച് ആവശ്യമായ അറിവുകള്‍ നല്‍കുക. സൂഫിസത്തിന്റെ ചരിത്രം, പ്രധാന വ്യക്തിത്വങ്ങള്‍, സംസ്ക്കാരങ്ങള്‍, ജിഹാദ് എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇവിടെ ക്രമീകരിക്കേണ്ടതുണ്ട്.
4 ലോക തസവ്വുഫ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നടത്തുന്നതിനാവശ്യമായ ശാസ്ത്രീയവും രാഷ്ട്രീയവുമായ തയ്യാറെടുപ്പുകള്‍ നടത്തുക. ലിബിയയില്‍ 1995ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് സൂഫിസത്തിന്റെ നേതൃത്വത്തിലാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. സൂഫി ദര്‍ശനങ്ങള്‍ വഴി മുസ്ലിം ഐക്യം എന്നതാണ് ഈ ബ്യൂറോയുടെ ലക്ഷ്യം. സമകാലിന പ്രതിസന്ധികളും വെല്ലുവിളികളും ചെറുക്കാന്‍ ഏക പരിഹാരം സൂഫിസമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഭീകരതയ്ക്കും അനീതിക്കുമെതിരെ സൂഫിസം എന്ന പ്രമേയവും അവര്‍ ഉയര്‍ത്തിപ്പിടിച്ചു.
വിവിധ നാടുകളിലെ സൂഫി പ്രസ്ഥാനങ്ങളുടെ നെടുനായകന്മാരുമായി സംസാരിക്കാന്‍ കഴിഞ്ഞതും പരിചയപ്പെട്ടതും ഓര്‍മകളില്‍ ഉള്‍പുളകമുണര്‍ത്തുന്ന സംഭവങ്ങളില്‍ ചിലതാണ്. സൂഫിചിന്തകളുടെ വ്യാപനത്തിനായി പരിശ്രമിക്കുമെന്ന പ്രതിജ്ഞയോടെയാണ് പ്രതിനിധികള്‍ മൂന്നുദിവസത്തെ സമ്മേളന ശേഷം പിരിഞ്ഞത്. ലോക തസവ്വുഫ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ വീണ്ടും കാണാമെന്ന ശുഭപ്രതീക്ഷയോടെയും.