Translation of Gujarat’s Guts, Malabar’s Malady (On the growing alcoholism in Muslim Kerala) by Muhyudheen Kn, Mustafa and Ashraf


( മുസ്ലിം കേരളത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തിയെ കുറിച്ച്‌)

നഭശ്ചരത്തിലെ ഓരോ മേഖലയും വിഭിന്ന അളവുകളിലുളള വ്യതസ്ഥ അത്ഭുത സംഭവങ്ങളാൽ അനുഗ്രഹീതമാണ്‌. ചിലത്‌ അതിലെ ജനങ്ങളിലെ ധാർമ്മിക സ്വഭാവങ്ങളിലാണെങ്കിൽ മറ്റുചിലത്‌ കാലാവസ്ഥാപരമായ വ്യവസ്ഥകളിലോ, പ്രകൃതിവിഭവങ്ങളിലോ ആയിരിക്കാം. വിധിയുടെ തുലാസിൽ ഈ അസന്തുലിതാവസ്ഥയെ കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല.

എന്റെ രണ്ടാമത്തെ കുഞ്ഞിന്‌ ജന്മം നൽകിയ ആശുപത്രിക്കടുത്തുളള പള്ളി ഇമാമുമായി എനിക്കിന്നൊരു അനൗപചാരിക സംഭാഷണം (ചാറ്റ്‌) ഉണ്ടായിരുന്നു. ആശുപത്രി പരിസരം ഉണ്ടാക്കിത്തീർത്ത സമയബന്ധിതവും സ്ഥല നിയന്ത്രിതവുമായ ജീവിത രീതി കാരണത്താൽ മിക്കവാറും എന്റെ എല്ലാ പ്രാർത്ഥനകളും പള്ളിയിൽ വെച്ച്‌ തന്നെ എനിക്ക്‌ നിർവ്വ്വ്വ്വഹിക്കേണ്ടിവന്നു.പളളി ഇമാം വയസ്സിൽ എന്നേക്കാളും ഇളയവനും അടുത്തുള്ള വലിയ പള്ളിദർസ്‌ (പള്ളികളിൽ നിർവ്വ്വ്വഹിക്കപ്പെടുന്ന പാരമ്പര്യ പഠനരീതി) വിദ്യാർത്ഥിയുമായിരുന്നു.

ഈ സ്ഥലത്തെ പള്ളിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്‌ സാമൂഹ്യപരമായ സംഘട്ടന ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു. ആശുപത്രിക്ക്‌ മുൻവശം അൻപത്‌ മീറ്റർ അകലത്തിലായി പള്ളിയും മദ്യഷാപ്പും അഭിമുഖമായി വന്നു. മദ്യഷാപ്പിന്റെ പ്രത്യാഘാതങ്ങളെ തടയാൻ ധൃതിയിൽ പള്ളി നിർമ്മിക്കുകയാണുണ്ടായിരുന്നതെന്ന്‌ പള്ളിയിലെ ഇമാം എനിക്ക്‌ വിശദീകരിച്ച്‌ തന്നു. പക്ഷെ നിർഭാഗ്യവശാൽ മദ്യപാനികളല്ലാത്ത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം, തദ്ദേശീയരായ അധികാരികളാൽ മദ്യഷാപ്പ്‌ അംഗീകരിക്കപ്പെട്ട ശേഷമാണ്‌ പള്ളി നിർമ്മിക്കപ്പെടുന്നത്‌. അതിനാൽ കോടതി വിധിയുടെ വ്യാഖ്യാനം എല്ലാത്തിനും വിലങ്ങ്‌ തടിയായി. നീതിന്യായവകുപ്പ്‌ സാഹചര്യത്തെ വകവയ്ക്കാതെ ന്യായവാദത്തെ വിലമതിക്കുകയായിരുന്നു.

തന്റെ സമൂഹത്തിലെ 99% അംഗങ്ങളും ബീവറേജ്‌ ഉപഭോക്താക്കളിൽ ഭൂരിപക്ഷമെന്നതിനാൽ ഇമാം ഖേദം പ്രകടിപ്പിച്ചു. സാധാരണ പച്ചവെള്ളം കുടിക്കുന്ന ലാഘവത്തോടെ അതിനെ ഉപയോഗിക്കുന്നതിൽ അവർക്ക്‌ യാതൊരു ലജ്ജയുമില്ല. സമൂഹത്തിൽ അവബോധം സൃഷ്ടിച്ചെടുക്കുന്നതിന്‌ വിശ്വാസികളിൽ നിന്ന്‌ കൂട്ട ഒപ്പ്‌ ശേഖരണം നടത്താൻ സംഘടിത ഉലമാ കൂട്ടായ്മ ശ്രമിച്ചിട്ടുണ്ട്‌. സർവ്വേയ്ക്ക്‌ ഒപ്പിടുന്നവർ തന്നെ ന്യൂനപക്ഷമായിരിക്കുമെന്നത്‌ എനിക്കൊരു ഗൗരവമായ തമാശയായിത്തോന്നി. കാരണം മദ്യാസക്തിയില്ലാത്തവർ അധികമൊന്നുമുണ്ടായിരിക്കില്ല.

പ്രകടമായ ബാഹ്യമോടിയിലാണെങ്കിലും, മദ്യോപഭോഗം നിരോധിക്കുന്നതിൽ ഗുജറാത്ത്‌ സംസ്ഥാനം വിജയം കൈവരിച്ചിട്ടുണ്ട്‌ എന്നത്‌ ഞങ്ങളുടെ പ്രഭാത സംസാരമവസാനിപ്പിക്കുന്നതിനു മുമ്പ്‌ യുവ ഇമാമിനെ ഞാൻ ഓർമപ്പെടുത്തി. മുസ്ലിം മത രാഷ്ട്രീയ സംഘടിത ശക്തിയോട്‌ കൂടി മുസ്ലിം മലബാർ നേടിയെടുക്കാൻ പരാജയപ്പെട്ട മനോധൈര്യം ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്തിനുണ്ടായിരുന്നു. ഗാന്ധിയൻ ഘടകമാണ്‌ ഗുജ്‌റാത്തിൽ ഇത്ര വിജയകരമായ നിരോധനത്തിന്‌ നിദാനമായതെങ്കിൽ മലബാറിനും ഇത്തരത്തിലുള്ള ആത്മീയ രാഷ്ട്രീയ പ്രോജ്ജ്വല വ്യക്തിത്വങ്ങളുടെ കുറവൊന്നുമില്ല. സൈനുദ്ദേ‍ീൻ മഖ്ദൂമും, മമ്പുറം സയ്യിദ്‌ അലവി തങ്ങളും, കുഞ്ഞാലിമരക്കാറും, ഉമർ ഖാദിയും എനിക്ക്‌ പെട്ടെന്ന്‌ ഓർക്കാൻ കഴിയുന്ന ചിലർ മാത്രമാണ്‌.

സമൂഹത്തിന്റെ എതിർപ്പുകളുണ്ടായിട്ടും വളരെ അടുത്ത ഒരു ടൗണിൽ തന്നെ ഒരു മദ്യഷാപ്പു കൂടി അംഗീകരിക്കപ്പെട്ടുവേന്ന യാഥാർത്ഥ്യം എനിക്ക്‌ ഹൃദയത്തിൽ മറച്ച്‌ വെക്കാൻ സാധിക്കുന്നില്ല. പ്രതിഷേധിക്കുന്നവർ തന്നെ രഹസ്യമായി കുടിക്കുന്നവരാണെന്ന വാർത്തയാണ്‌ എനിക്ക്‌ കേൾക്കാൻ ഇടയായത്‌. വാണിജ്യ മദ്യലോബിയോടുളള ഇടപാടിൽ വിലപേശൽ മാത്രമായിരുന്നു മദ്യഷാപ്പിനെ എതിർക്കുന്നവരുടെ താൽപര്യം.

ഈ രോഗത്തിനെന്തു പ്രതിവിധി ? ഇതിന്റെ പേരിൽ എങ്ങനെ ഒരുത്തന്‌ ഉലമാക്കൾക്ക്‌ നേരെ വിരൽ ചൂണ്ടാൻ സാധിക്കും? സമൂഹത്തിലുള്ള ഈ മാരകമായ വിപത്തിന്റെ മേൽ ഉറച്ച തീരുമാനവും, ശ്രദ്ധയും സമൂഹത്തിനാവശ്യമാണ്‌. മറ്റുളളവരുടെ ചെയ്തികൾക്കുള്ള പകവീട്ടലോ, വർഗ്ഗീയവേർതിരിവ്‌ പോലുള്ള ബാഹ്യ വിഷയത്തിനോ വേണ്ടി ഇവിടെ കരിക്കപ്പെടുന്നത്‌ മസ്തിഷ്ക കോശങ്ങളാണ്‌.

എല്ലാ ജനങ്ങളുടേയും നന്മ നാം അംഗീകരിക്കുവാനും, മനസ്സിലാക്കാനും, സ്വീകരിക്കാനും പഠിക്കേണ്ടതുണ്ട്‌. അല്ലെങ്കിൽ, മലബാറിന്റെ വർത്തമാന തലമുറയെ കണ്ട്‌ സമുന്നതർആയ മുൻഗാമികൾ തന്നെ ലജ്ജിച്ചെന്ന്‌ വന്നേക്കാം.

“സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി തികച്ചും നിലകൊള്ളുന്നവരും നീതിപൂർവ്വം സാക്ഷിപറയുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം അവരോട്‌ നീതിചെയ്യാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കരുത്‌.”(അൽമാഇദ: 54)

ആശുപത്രിത്തറയിലിരുന്ന്‌, അനന്തമായി നീണ്ട്‌ കിടക്കുന്ന തെങ്ങിൻ പച്ചപ്പിന്റെ അവിശ്വസനീയ കാഴ്ച ആസ്വദിച്ച്‌ കൊണ്ട്‌, വളർന്നുവരുന്ന മദ്യലഹരിയിൽ നിന്നും രക്ഷപ്പെടാൻ മുസ്ലിംകൾക്ക്‌ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. എന്നാൽ മാത്രമെ മഖ്ദൂമുമാരുടെയും, മരക്കാർമാരുടെയും യഥാർത്ഥ പിൻതലമുറക്കാരാവാൻ നമുക്കു സാധിക്കുകയുള്ളു. ഇതിൽ മലബാർ വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ ശേഷിക്കുന്ന സ്ഥലങ്ങളെയും ഇതിൽ നിന്ന്‌ മോചിപ്പിക്കൽ നിഷ്പ്രയാസമാണ്‌.