ഗള്‍ഫ് മാധ്യമം
അസാധാരണമായ ഭാവനാ വിലാസവും ജീവിതത്തെയും തന്റെ ചുറ്റുപാടുകളെയും ദാര്‍ശനികമായ ഉള്‍കാഴ്ചയോടെ നോക്കിക്കാണാനുള്ള കരുത്തും സ്വത:സിദ്ധമായ ഭാഷയും കൈമുതലാക്കിയ ഒരെഴുത്തുകാരന്റെ നിലപാടുകളുടെ സമാഹാരമാണ് ‘ഈഗോപ്റ്റിക്സ്’ എന്ന കൊച്ചു കൃതി. പിറന്നു വീണ മണ്ണിന്റെ മണമുള്ള അപൂര്‍വ്വ ശോഭയുള്ളാ ചിന്തകളാണ് ജൈഹൂന് എന്ന യുവ എഴുത്തുകാരന് പുതിയ കാലത്തിന്റെ ഊഷരമായ മനസ്സുകളിലേക്ക് ചേര്‍ത്തു വെക്കുന്നത്. ആഗോള വല്കൃത സമുദായത്തില്‍ മനുഷ്യന് കൈമോശം വന്നുതുടങ്ങിയ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും വിചാരങ്ങള്‍ ഉജ്വല ഉദാഹരണങ്ങളിലൂടെ സാംസ്കാരിക സ്വത്വത്തെ അന്വേഷിക്കുന്ന മൌലികമയ ഊര്‍മകളിലൂടെ ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നു. പാഷ്ചാത്യ നാഗരികത വിതറിയ വിനാശങ്ങളെ ജന്മനാടിന്റെ മഹത്വം കൊണ്ട് ചെറുത്തു തോല്പിക്കനുള്ള ആഹ്വാനം സര്ഗധന്യധയും സാമൂഹിക ബോധവുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരില്‍നിന്നു മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു. ജൈഹൂനും അദ്ധേഹത്തിന്റെ കവിതാലേഖന സമാഹാരവും വീരിട്ടു നില്കുന്നതും അതുകൊണ്ടാണ്.
പാശ്ചാത്യ വിചാരങ്ങളില്‍ നിന്ന് നാം കടമെടുത്ത എല്ലറ്റിനെയും ഈഗോപ്റ്റിക്സ് പരിഹസികുന്നു. മുതലാളിത്ത സാമ്പത്തിക ക്രമങ്ങളും സാമ്രാജ്യത്വ രാഷ്ട്രീയ വ്യാഖ്യാനങ്ങളും തൊട്ട് വാലന്റൈന്‍ ദിനാചരണം വരെ അക്കുട്ടത്തില്‍ പെടുന്നു. ഉത്തരാധുനികതയുടെ കപടമായ നാഗരികത ചിന്തകളില്‍ നിന്നും അസ്തിത്വത്തെ കുറിച്ച് മൌലിക കാഴ്ച്ചപ്പാടുകളിലേക്ക് ഈ ഗ്രന്ഥം വെളിച്ചം നല്‍കുന്നുണ്ട്. മൂന്നാം സാമൂഹികക്രമത്തിലെ സാധാരണക്കരന്റെ ആത്മാവിലേക്ക് തുറന്നുവെക്കുന്ന ഒരു മൂന്നാം കണ്ണ് എന്നുവേണമെങ്കില്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാവുന്നതാണ്.
അല്ലാമാ ഇഖ്ബാലിന്റെ ചിന്താലോകത്തിന്റെ വിശാലതകളിലേക്ക് അരിയാതെ സഞ്ചരിച്ചു പോകുന്നുണ്ട് ജൈഹൂന്. തന്റെ പരിദേവനങ്ങളും പ്രാര്‍ഥനകളും പുതിയ മനുഷ്യന്റെ പിറവിയെത്തേടുന്നതിനുവേണ്ടിയാണെന്ന് വരികള്‍ക്കിടയിലെ സൂചനകള്‍ അതാണ് തെളിയിക്കുന്നത്. നിഗൂഢമായ ചിന്താസരണിയിലൂടെ അധ്യാത്മിക പ്രപഞ്ചത്തിലെ മഹാമനീഷികളായിത്തീര്ന്ന സൂഫികളുടെ വേറിട്ട ദര്‍ശനത്തിന്റെ അനിഷേധ്യമായ സ്വാധീനം ജൈഹൂന് കവിതകളെ മഹത്തരമാക്കുന്നു. ഇനിയും വായിച്ചു വ്യാഖ്യാനിച്ചു തീര്നിട്ടില്ലാത്ത റൂമിയുടെ തത്വശാസ്ത്രവും ഉമര്‍ഖാളിയടക്കമുള്ള കേരളീയ മതമീമാംസകരുടെ സാന്നിധ്യവും കൊണ്ട് ഒരെഴുത്തുകാരന്റെ ധന്യത ഈ കൊച്ചുകൃതിയില്‍ ജൈഹൂന് ഗ്രഹിക്കുന്നുണ്ട്.
ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണെന്ന് കാശ്മീരിനെ ചൂണ്ടിക്കാട്ടി ജാവഹര്ലാല് നെഹ്റു പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തിന്റെ മനോഹാരിതകളെയും സാംസ്കാരിക സമന്വയത്തിന്റെ മഹത്തായ പൈതൃകത്തെയും ലോകത്തിന് പരിചയപ്പെടുത്താന്‍ കൂടി ഗ്രന്ഥകാരന് മറക്കുകയോ മടികാണിക്കുകയോ ചെയ്യുന്നില്ല. പല കാരണങ്ങളാല്‍ പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്ന ജനലക്ഷങ്ങളില്‍ ഒരാളാണ് ജൈഹൂന്. പക്ഷേ, ഗൃഹാതുരമായ തന്റെ ഓര്‍മകളെയും ഭാവനകളെയും ഏതൊരു ഹൈടെക് സംസ്കാരത്തിനും തകര്ത്തുകളയാനാവില്ലെന്ന് തെളിയിക്കുക കൂടിയാണ് ഈഗോപ്റ്റിക്സിലൂടെ സാധിച്ചെടുക്കുന്നത്. മലബാറിന്റെ വേറിട്ട സാംസ്കാരിക മുഖവും മതപരമായ തന്മയത്വവും ആംഗലേയ വായനക്കരിലേക്ക് പകര്‍ന്നു നല്കുവാനുള്ള നല്ല ശ്രമങ്ങളിലൊന്നണ് ഈഗോപ്റ്റിക്സ്.
ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കും സമകാലിക സമസ്യകള്‍ക്കും നേരെ, മാനവികതക്കുവേണ്ടി രക്തം ചുരത്തുന്ന ഒരു ഹൃദയം തുറന്നുവെച്ചുകൊണ്ടാണ് ജൈഹൂന് സംവധിക്കുന്നത്. പുതുമയുള്ള കാഴ്ച്ചപ്പാടുകളിലാണ് ഇതിലെ യഥാര്‍ഥ പ്രമേയം. ലളിതവും സുന്ദരവുമായ ഇംഗ്ലീഷില്‍ തയ്യറാക്കിയിട്ടുള്ള ഈ കൃതി ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല സധാരണ വായനക്കാര്‍ക്കിടയിലും ഏറെ സ്വീകാര്യം നേടുമെന്നുറപ്പണ്