PK Kunhalikutty sharing his views on scope of Kerala Muslims’ unity
(തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
കേരളത്തിലെ മുസ്ലിം സമൂഹത്തിനിടയില്‍ ഇതര മതവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ആന്തരിക ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും പേരില്‍ മതപരമായും രാഷ്ട്രീയപരമായും വിവിധ കക്ഷികള്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവായ പ്രശ്നങ്ങളില്‍ ഈ സംഘടനകളെല്ലാം ഒന്നിച്ചു നിലക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലിം ജനത ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന സമകാലിക സാഹചര്യത്തില്‍.
മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി എന്നും നിലകൊണ്ട മഹനീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിഷേധിക്കപ്പെടുന്ന നീതിയും അവകാശങ്ങളും ചോദിച്ചുവാങ്ങുവാനും അതിനായി പോരാട്ടം നടത്താനുമായിരുന്നു മുസ്ലിം സമൂഹത്തിലെ മഹത്തുക്കളായ ഒരു കൂട്ടം നേതാക്കളുടെ കഠിന പ്രയത്നത്തിലൂടെ ലീഗ് പിറവിയെടുക്കുന്നത്. സമകാലിക കേരളീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് ശ്രേദ്ധേയമായ സ്ഥാനം വഹിക്കുന്നുണ്ട്.
പി.കെ കുഞ്ഞാലിക്കുട്ടി
(തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
മുസ്ലിം സമുദായത്തില്‍ വേരുറച്ച ഭിന്നിപ്പുകളെക്കുറിച്ച് എന്തുപറയുന്നു? എല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നായിരുന്നിട്ടും വിവിധ വേദികളില്‍ വേറിട്ടു നിന്ന് ഓരോരുത്തരും ശബ്ദിക്കുന്ന സമകാലികാവസ്ഥയോട് മുസ്ലിം ലീഗിന്റെ സമീപനമെന്താണ്?
ലീഗിന്റെ ആവശ്യം സമൂഹത്തില്‍ എന്നും ഐക്യം നടപ്പില്‍ വരണമെന്നു തന്നെയാണ്. അതിന് വേണ്ടി എത്രയോ തവണ ലീഗ് കാമ്പയിന്‍ ചെയ്തിട്ടുണ്ട്. ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറത്ത്, മതവീക്ഷണങ്ങളുടെ ഭിന്നതകള്‍ക്കപ്പുറത്ത് സമൂഹത്തെ പൊതുവായി ബാധിക്കുന്ന ഓരോ പ്രശ്നങ്ങളും തലയുയര്‍ത്തുമ്പോള്‍ അവയെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കാന്‍ മുസ്ലിം സംഘടനകള്‍ക്കാവണം. അപ്പോഴും ഭിന്നിച്ച് നില്‍ക്കുന്നത് സമൂഹത്തിന്റെ കാലാനുസൃതമായ വളര്‍ച്ചക്ക് നിരക്കുന്നതല്ല. നിലവില്‍ വരണമെന്നാണ് ലീഗ് പറയുന്നത്. അല്ലാതെ എല്ലാ വിഷയങ്ങളിലും സംഘടനകളെ ഒന്നാക്കി മാറ്റാന്‍ ഒരിക്കലും കഴിയില്ല. ഇത്തരമൊരു പൊതുപ്ലാറ്റ് ഫോമിന്റെ ആവശ്യകത ഇന്ന് അത്യന്താപേക്ഷിതമാണ്. മാസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ അഭിവന്ദ്യരായ ശിഹാബ് തങ്ങള്‍ അക്കാര്യം വ്യക്തമാക്കിയതാണ്. അതു തന്നെയാണ് ലീഗിന്റെ നിലപാടും.
ശെയിലി പലതുമാകാം. ഇന്ത്യാരാജ്യത്തെ മാറിമറിയുന്ന പരിസ്ഥിതികളാണ് അവ നിശ്ചയിക്കുന്നത്. എല്ലാവരും ഒന്നിക്കേണ്ട ഓരോ അവസരങ്ങളും വന്നുകൊണ്ടിരിക്കും. കുറച്ച് മുമ്പ് ശരീഅത്ത് പ്രശ്നം വന്നില്ലേ. പിന്നെ മാറാട് കലാപവും അനുബന്ധ കോലാഹലങ്ങളും. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്ന സച്ചാര്‍ റിപ്പോര്‍ട്ടുമൊക്കെ മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വലിയ ശ്ല കള്‍ തന്നെയാണ്. ശരീഅത്ത് പ്രശ്നത്തിലും മാറാട് പ്രശ്നത്തിലുമെല്ലാം എല്ലാ സംഘടനകളും ഒന്നിച്ച് നിലകൊണ്ടിരുന്നു. അതുപോലെ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനും എല്ലാവരും ഒന്നിക്കണം. പറഞ്ഞുവരുന്നത് എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട പ്രശ്നങ്ങള്‍ ഇന്ത്യന്‍ പരിസ്ഥി തിയില്‍ ഇടക്കിടെ തലപൊക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് ഒരു രീാാീി മഴലിറമ എപ്പോഴും ഉണ്ടായിരിക്കണം. ഇതൊക്കെ പറയാന്‍ മാത്രമല്ല, പ്രാവര്‍ത്തികമാക്കാനും ലീഗ് തയ്യാറാണ്. അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്നും.
അങ്ങനെയൊക്കെയാണെങ്കിലും, മറ്റു ചില മുസ്ലിം സംഘടനകളുടെ നേതാക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ ഉന്നയിച്ച പ്രധാന പ്രശ്നം, മുസ്ലിം ലീഗിന് ഒരു കുഴപ്പവുമില്ലെന്നും ലീഗുകാരനാണ് കുഴപ്പമെന്നുമായിരുന്നു. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായ ലീഗില്‍ നിന്ന് അകന്നു നില്‍ക്കാനാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ലീഗിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഒരാളെന്ന നിലക്ക് എന്തുപറയുന്നു?
സാഹചര്യം അങ്ങനെയായിരിക്കാം. ന്യായമായ പരാതിയുണ്ടാകാം. ലീഗുകാരന്റെ അടുത്താണ് തെറ്റ് എന്ന് പറയുകാലങ്ങളില്‍ ലീഗ് സ്വീകരിച്ച നിലപാടുകളെയായിരിക്കും. ചില തീരുമാനങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും. കഴിഞ്ഞത് ഇനി പറയേണ്ട. ഭരണ കസേരകളില്‍ നിന്ന് എല്ലാവര്‍ക്കും ഒരേ നീതി കിട്ടണം. ശത്രുവിന് പോലും. കി ളൌ്ൃല ഞങ്ങള്‍ ഭരണത്തില്‍ വരികയാണെങ്കില്‍ കഴിവിന്റെ പരമാവധി എല്ലാവരോടും ഒരുപോലെ നീതി കാണിക്കാന്‍ ശ്രമിക്കും.
എങ്കിലും എനിക്ക് പറയാനുള്ളത്, ലീഗിന്റെ നയങ്ങളോട് സ്വാഭാവികമായും പലര്‍ക്കും എതിര്‍പ്പുകളുണ്ടായേക്കാം. അത് വലിയൊരു പ്രശ്നമല്ല. മറിച്ച് ലീഗിനോടുള്ള ശത്രുത ഒരു പ്രഖ്യാപിത നയമാക്കാന്‍ പാടില്ല. മുസ്ലിം ലീഗെന്നു പറഞ്ഞാല്‍ മുസ്ലിം സമുദായത്തിന് വേണ്ടി എന്നും നിലകൊണ്ട ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിനോടുള്ള ശത്രുത പ്രഖ്യാപിത നയമാക്കുന്നത് മുസ്ലിംസംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ചേര്‍ന്നതല്ല.
ലീഗിന് ഒരു ഷോക്ക് അത്യാവശ്യമായിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് കിട്ടി എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നതിനെ എങ്ങനെ കാണുന്നു?
ആ വിമര്‍ശനത്തിന്റെ ലക്ഷ്യം എന്താണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. എന്തെങ്കിലും താല്‍ക്കാലികമായ ഷോക്കുകളില്‍, പരാജയങ്ങളില്‍ തകര്‍ന്നടിയുന്ന ഒരു പ്രസ്ഥാനമല്ല മുസ്ലിം ലീഗ്. ലീഗിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ പലപ്പോഴും പരാജയത്തിന്റെ രുചിയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായ തിരിച്ചു വരവായിരുന്നു ലീഗ് നടത്തിയത്.ഇനിയുമതാവര്‍ത്തിക്കും.
ശിഹാബ് തങ്ങള്‍ എല്ലാ മുസ്ലിം സംഘടനകളുടെയും ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അതില്‍ എല്ലാവരും പങ്കെടുക്കണം. പങ്കെടുത്ത് ഞങ്ങളുടെ നയങ്ങളെ വിമര്‍ശിച്ചോട്ടെ. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും ലീഗ് എന്നും സന്നദ്ധമാണ്. പിന്നെ, ലീഗിന്റെ നിലപാടുകള്‍ ഒരിക്കലും മുസ്ലിം ഐക്യത്തിന് തടസ്സമായിട്ടില്ല. സൌഹൃദ വേദി പോലോത്ത പലതും പലപ്പോഴും രൂപം കൊണ്ടപ്പോഴെല്ലാം ലീഗ് അവയ്ക്കെല്ലാം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയാണ്.
മുന്‍കാല അനുഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍, അതായത് സമസ്ത പിളര്‍ന്നപ്പോള്‍, മുജാഹിദുകള്‍ പിളര്‍ന്നപ്പോള്‍ ഒക്കെ ലീഗിന് ഒരു മധ്യവര്‍ത്തിയായി അനുരജ്ഞനത്തിന് ശ്രമിക്കാമായിരുന്നിട്ടും അതിനൊന്നും തുനിയാതെ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന ഏകപക്ഷീയ സമീപനമല്ലേ ലീഗ് സ്വീകരിച്ചത്?
എല്ലാ ശരിയും എല്ലാ കാലത്തും ഒരുപോലെ ശരിയല്ല. രണ്ട് പ്രശ്നങ്ങളാണിവിടെ സൂചിപ്പിച്ചത്. ഒന്ന് സമസ്തയിലെ ഭിന്നിപ്പ്. സമസ്ത രണ്ടായി പിളരുമ്പോള്‍ അതിലൊരു വിഭാഗം സമസ്ത വിടുന്നത് ലീഗിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. ലീഗ് മുജാഹിദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ ആക്ഷേപം. സമസ്ത ഇനി മുതല്‍ ലീഗിന്റെ കൂടെ കൂടരുതെന്നായിരുന്നു അവരുടെ ആവശ്യം. ഇത്തരമൊരവസ്ഥയില്‍ ലീഗിന് ഒരിക്കലും ാലറശമ്ൃ ആവാന്‍ കഴിയില്ല. കാരണം അത് ലീഗിന്റെ കൂടി പ്രശ്നമാണ്. അന്ന് വിമര്‍ശിക്കപ്പെട്ടത് ലീഗിന്റെ നയങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ഒരു മധ്യവര്‍ത്തിയായി നിലകൊള്ളാന്‍ ലീഗിന് സാധിക്കും. ലീഗ് അതിന് തയ്യാറുമാണ്. അതാണ് ഞാന്‍ ആദ്യം പറഞ്ഞത്, എല്ലാ ശരിയും എല്ലാ കാലത്തും ഒരുപോലെ ശരിയല്ലെന്ന്.
മറ്റൊന്ന് മുജാഹിദിലെ പിളര്‍പ്പ്. നദ്‌വത്തുല്‍ മുജാഹിദീനില്‍ ഒരു പിളര്‍പ്പിന് കളമൊരുങ്ങിയതു മുതല്‍ ലീഗ് കഴിവിന്റെ പരമാവധി ഭിന്നിപ്പ് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല.
ഇന്ന് ഒരുപാട് സംഘടനകള്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞ് മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു. എന്നും മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള മാര്‍ക്സിസ്റ്റുകാരുടെ പിന്നാലെയാണ് മുസ്ലിം സംഘടനകള്‍ പോകുന്നത്. എന്തുപറയുന്നു.
ഇടതുപക്ഷത്തുനിന്ന് ഒരിക്കലും മതനീതി കിട്ടില്ല. അവര്‍ ഒരുപക്ഷേ എല്ലാ സമൂഹങ്ങളെയും ഒന്നിച്ചു കൊണ്ടുപോയേക്കാം. ബി.ജെ.പിയെപ്പോലെ പ്രത്യക്ഷത്തില്‍ കടുത്ത വര്‍ഗീയത കാണിച്ചില്ലെന്നും വരാം. എന്നാലും അടിസ്ഥാന പരമായി അവര്‍ നിരീശ്വരവാദത്തിന്റെ വക്താക്കളും മതവിരുദ്ധരുമാണ്. അതുകൊണ്ടുതന്നെ എല്ലാ മതനയങ്ങളോടും അവര്‍ എതിരായിരിക്കും. അതൊന്നും പറഞ്ഞറിയിക്കേണ്ട കാര്യമല്ല. ഓരോരുത്തരും സ്വയം തിരിച്ചറിയേണ്ടതാണ്.
ഈയടുത്ത് അരങ്ങേറിയ സ്വാശ്രയ പ്രശ്നത്തില്‍അവര്‍ എതിര്‍ കക്ഷികളാണ്. മതസംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരുടെ ആവശ്യം അതായിരിക്കെ എങ്ങനെ ആവശ്യപൂര്‍ത്തീകരണം നടക്കും. മുമ്പത്തെ ശരീഅത്ത് പ്രശ്നം എടുത്ത്നോക്കൂ. ദീനിന്റെ കാതല്‍ ശരീഅത്താണ്. അതിനോടും അവര്‍ക്ക് കടുത്ത എതിര്‍പ്പാണ്. അതുകൊണ്ട് മതസംഘടനകളില്‍ ഏതെങ്കിലും വിഭാഗം എല്‍.ഡി.എഫിനൊപ്പം പോകുന്നുവെങ്കില്‍ അത് തിരുത്തണം. ഏക മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തോടടുക്കുകയും അത് പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.
മുസ്ലിം കേരള ചരിത്രത്തില്‍ പലപ്പോഴായി ഉടലെടുത്ത ഐക്യവേദികളും സൌഹൃദ വേദികളുമൊക്കെ ലക്ഷ്യം കാണാതെ പോയത് ഓരോ സംഘടനയുടെയും നേതാക്കള്‍ അവയോട് സ്വീകരിച്ച സമീപനം കാരണമായിരുന്നില്ലേ?
ഐക്യവേദിയെന്നത് എല്ലാവരും ഒരുപോലെ ഒന്നിച്ചിരിക്കാനുള്ളതാണ്. ഒരു സ്ഥിരംവേദി രൂപപപ്പെടുത്തി അതില്‍ ഇരിക്കാന്‍ ചിലരെ ആശയപരമായ ബുദ്ധിമുട്ടുകള്‍ (ശറലീഹീഴശരമഹ ുൃീയഹലാെ) അനുവദിച്ചെന്നു വരില്ല. അതുകൊണ്ടായിരിക്കണം അത്തരം സംരംഭങ്ങളൊക്കെ നാമാവശേഷമായി ത്തീര്‍ന്നത്. ഈയൊരു പ്രശ്നം മുന്നിലുള്ളത് കൊണ്ടുതന്നെയാണ് ഇപ്പോള്‍ ലീഗ് വേണമെന്ന് പറയുന്നത്. അതിനായി ശ്രമിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയപരമായി വിട്ടുവീഴ്ചകള്‍ ചെയ്ത് ഐക്യപ്പെടുന്നതിന്റെ സാധ്യതകളെ ലീഗ് എങ്ങനെ സമീപിക്കുന്നു?
രാഷ്ട്രീയപരമായി ഒന്നിക്കാന്‍ ലീഗ് എന്നും മുന്നില്‍ തന്നെയാണ്. അതിന് നേതൃത്വം കൊടുക്കാനും ലീഗ് തയ്യാറാണ്. വരുന്നവര്‍ക്ക് ഹലമറലൃവെശു നല്‍കാന്‍ വരെ ലീഗ് ഒരുക്കമാണ്. എല്ലാവരും വന്നാല്‍ അവരവര്‍ക്ക് ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളൊക്കെ തീര്‍ക്കേണ്ടി വരും. അതിനൊക്കെയും ലീഗ് സന്നദ്ധമാണ്. പക്ഷേ, വിട്ടുവീഴ്ച എല്ലാ ഭാഗത്തുനിന്നും വേണ്ടി വരുമെന്ന് മാത്രം.
ഇപ്പോള്‍ പല നിലക്കും ലീഗിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ട്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രത്യേകിച്ചും. മാത്രമല്ല, വിഘടിച്ചവരും പുറത്താക്കപ്പെട്ടവരുമൊക്കെ ചേര്‍ന്ന് പുതിയൊരു മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിന്റെ സാധ്യതകള്‍ രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നുമുണ്ട്. എന്ത് പറയുന്നു? ഒരു പ്രതിരോധം എങ്ങനെ സാധ്യമാകും?
ഒറ്റപ്പെട്ടവരും വിഘടിച്ചവരും പുറത്താക്കപ്പെട്ടവരുമൊന്നും ആദര്‍ശത്തിന്റെ പേരിലല്ല മുസ്ലിംലീഗ് വിട്ടത്, അല്ലെങ്കില്‍ വിടേണ്ടി വന്നത്. പ്രത്യുത, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പുറത്തുചാടി ആദര്‍ശത്തിന്റെ പേര് പറയുന്നെന്ന് മാത്രം. അവരെപ്പോഴും സ്വന്തത്തിന്റെ കാര്യങ്ങളെ നോക്കൂ. സമൂഹത്തിന്റെ കാര്യം നാവിലുണ്ടാവും. അതിലപ്പുറത്ത് ഒന്നുമുണ്ടാവില്ല. അതുകൊണ്ട് ലീഗിന് അത്തരമൊരു ബദല്‍ എന്നത് വെറുമൊരു സ്വപ്നമാണ്. ഉണ്ടായാല്‍ തന്നെ സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ അതിനാവില്ല.
ബാബരിമസ്ജിദ് തകര്‍ച്ചക്ക് ശേഷം ഐ.എന്‍.എല്‍ വന്നു. എല്ലാ മതക്കാരെയും ന്യൂനപക്ഷസമുദായങ്ങളെയും ഒന്നിപ്പിച്ച് സവര്‍ണതക്കെതിരെ ഒരു ദേശീയോത്ഗ്രഥനം സാധ്യമാക്കുന്നു അവര്‍. ദേശീയ തലത്തില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയായി അവര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ലീഗ് അപ്പോഴും ഒരു പ്രാദേശിക പാര്‍ട്ടിയായി നില്‍ക്കുകയാണോ?
അവരുടെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. ലീഗിനാണോ ഐ.എന്‍.എല്ലിനാണോ ശക്തി എന്ന് ചേര്‍ത്തി ചോദിക്കാന്‍ പോലും പറ്റില്ല. ഒരു മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനമായി ലീഗുള്ളപ്പോള്‍ വരാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞാണവര്‍ മറ്റുചില പേരുകള്‍ സ്വീകരിച്ച് നടക്കുന്നത്. അതുകൊണ്ട് അതിന് ചേരുന്ന ചില നിര്‍വചനങ്ങള്‍ പറയുന്നെന്ന് മാത്രം.
കേരളത്തില്‍ ലീഗ് മുസ്ലിം സമുദായത്തി് സാധ്യമാക്കിയ വിപ്ലവം തിരിച്ചറിയണമെങ്കില്‍ ഈയടുത്ത് പുറത്തുവന്ന സച്ചാര്‍ റിപ്പോര്‍ട്ട് നോക്കിയാല്‍ മതി. 25 ശതമാനം മുസ്ലിംകളുള്ള ബംഗാളില്‍ ഉദ്യോഗത്തില്‍ 4 ശതമാനം മുസ്ലിംകള്‍ മാത്രമാണുള്ളത്. എന്നാല്‍ 24 ശതമാനം മുസ്ലിംകളുള്ള കേരളത്തില്‍ 10 ശതമാനത്തില്‍ കൂടുതലുണ്ട്. ഇത് ഉദ്യോഗത്തിന്റെ മാത്രം കാര്യം. സ്ഥാപനങ്ങളും വിദ്യാഭ്യാസ നിലവാരവും മറ്റും വേറെ. ഈ ാശിീൃശ്യേ ൃശഴവി കേരളത്തില്‍ മാത്രമാണുള്ളത്. ഇത് എന്തുകൊണ്ടാണ് ബംഗാളില്‍ നടക്കാതിരുന്നത്…? അതെ മുസ്ലിം ലീഗിന്റെ സാധ്യമാണ് കേരളമുസ്ലിംകള്‍ക്ക് അല്‍പമെങ്കിലും രക്ഷ നല്‍കിയത്.
അതുകൊണ്ട് ഇതൊക്കെ മറ്റു ന്യൂനപക്ഷങ്ങളോടൊപ്പം കൂടിയാല്‍ നടക്കുമെന്നത് വെറുതെയാണ്. അതിനാല്‍ ഉള്ളതിനെ കൈയൊഴിയുകയല്ല വേണ്ടത് അതിനെ ശക്തിപ്പെടുത്തുകയാണ്.
മറ്റുള്ള ന്യൂനപക്ഷങ്ങളെ ലീഗ് എങ്ങനെ നോക്കിക്കാണുന്നു?
ലീഗിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന 18 വയസ്സായ ആര്‍ക്കും ലീഗ് മെമ്പര്‍ഷിപ്പ് നല്‍കും. ാശിീൃശ്യേ രീാാൌിശ്യേ ക്ക് അതില്‍ പ്രാമുഖ്യമുണ്ടെന്ന് മാത്രം. അവര്‍ക്ക് വേണ്ടി മാത്രമല്ല. ആര്‍ക്ക് വേണമെങ്കിലും ചേരാം.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആറ് സമുദായത്തിന്റെ കാര്യം പറയുന്നുണ്ട്. അതില്‍ എല്ലാവരുടെയും പിന്തുണ ലീഗിനുണ്ട്.
എന്നാലും ലീഗില്‍ മുസ്ലിംകളാണ് കൂടുതല്‍. ഇതില്‍ അഭിമാനമാണുള്ളത്. ഇവരൊക്കെയും ഭീകരവാദമില്ലാതെ മതേതരസമീപനത്തോടെ മുഖ്യധാരയില്‍ കൊണ്ടുവന്നുവെന്നത് അഭിമാനം തന്നെയാണ്.
മുസ്ലിം ഐക്യത്തെക്കുറിച്ച് പറയുമ്പോള്‍ വളരെ ശ്രദ്ധയര്‍ഹിക്കുന്ന ഒരുകാര്യം കൂടി ചോദിച്ച് ഈ ചര്‍ച്ചയവസാനിപ്പിക്കാം. അതായത്, അണികള്‍ പരസ്പരം ഒന്നിക്കുമ്പോഴും നേതാക്കള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ വിലപ്പോകാനായി അവരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ തോന്നിയിട്ടുണ്ടോ?
നേതാക്കള്‍ ഉറച്ച് തന്നെയാണ് പറയുന്നത്, ഒന്നിക്കണമെന്ന്. ഭൂരിപക്ഷവും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. നേതാക്കള്‍ക്ക് ചിലപ്പോഴൊക്കെ പാളുന്നുണ്ടെന്നത് ശരിയാണ്. എന്ത് ചെയ്യാന്‍? ലോകം അങ്ങനൊയെക്കത്തന്നെയല്ലേ…
Apr 23, 2009
One comment
try to Continue the discussion about unity. it will help to open the eyes of ‘ummah’