ഒടുക്കം സഹതാപ പ്രകടനവും


ആദ്യം –
അവർ നമ്മളെ അവരുടെ ശത്രുക്കളാക്കുന്നു
‘കൊടും പിശാചുക്കൾ’ എന്നു മുദ്രണം ചെയ്യുന്നു

പിന്നെ തങ്ങളുടെ കളവുകൾ സ്ഥാപിച്ചെടുക്കുന്നതിന്നായ്‌
അവർ പുത്തൻ പേരുകൾ കണ്ടു പിടിച്ചുകൊണ്ടിരുന്നു

സ്ക്രീനിലും പേജിലും
നമ്മുടെ മാനം ഹനിക്കപ്പെട്ടു

പിന്നെ
നമുക്ക്‌ മേൽ വ്യൊമാക്രമണ പരമ്പരകളാണ്‌
മനുഷ്യവേധവും അല്ലാത്തതുമായ ബോംബറകളുടെ മാരകപ്രഹരപ്രവാഹം

കുഴിമാടങ്ങൾ വെട്ടുന്നു
മനുഷ്യമക്കളെ കൊന്നു തള്ളുന്നു

ചാരിത്ര്യത്തിന്റെ ആർത്ത നാദങ്ങൾ
മാനഹാനിയുടെ ദീനരോദങ്ങൾ

പിന്നെ എല്ലാം കഴിഞ്ഞ്‌
കഴുകന്മാർക്ക്‌ വയറു വീർത്താൽ
തോക്കുകൾ തിരയൊഴിഞ്ഞാൽ

അവരെത്തും
‘സോറി, സോറി എന്നു കുമ്പസരിക്കും
ധൃതിയിൽ പെട്ടുലായ അബദ്ധമെന്നു വിശദീകരിക്കും

നാം പ്രഹരിക്കപ്പെടുമ്പോൾ പക്ഷേ
ഒന്നു ചെവി കൊടുക്കാൻ പോലും എങ്ങാനും ആരുമില്ല

എന്നാൽ കൊലയാലികൾ
കുമ്പസരിച്ചു തുടങ്ങിയാൽ
എല്ലാ വാദ്യമേളങ്ങളും ഒച്ചവെക്കും

പിന്നെയും പിന്നെയും
നമ്മുടെ രക്തം ചിന്തുന്നു അന്യായം, അകാരണം

പിന്നെയും പിന്നെയും
നമ്മുടെ വേദനകൾ പരിഹസിക്കപ്പെടുന്നു

പിന്നെയും പിന്നെയും
വെടിവെയ്പ്പും തീവെട്ടിക്കൊള്ളയും
ഒടുക്കം നമ്മുടെ വിധിയോർത്തൊരു സഹതാപ പ്രകടനവും

Malayalam translation of jaihoon’s poem, And then they say sorry, by Alavikutty Hudawi

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top